Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:35 AM GMT Updated On
date_range 2017-08-11T15:05:59+05:30സര്‍ഗോത്സവം താലൂക്ക് മത്സരം െസപ്റ്റംബറിൽ
text_fieldsകണ്ണൂർ: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം താലൂക്ക്തല മത്സരം െസപ്റ്റംബര്‍ ആദ്യവാരം നടക്കും. എൽ.പി മുതല്‍ ഹൈസ്കൂള്‍വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. ഗ്രന്ഥശാലാമത്സരത്തില്‍നിന്ന് വിജയിച്ചവരാണ് താലൂക്കിൽ പങ്കെടുക്കേണ്ടത്. കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, കഥാപ്രസംഗം, മോണോ ആക്ട്, ആസ്വാദനക്കുറിപ്പ് തയാറാക്കല്‍, കഥാപാത്രനിരൂപണം, ഉപന്യാസരചന, പ്രസംഗം, നാടന്‍പാട്ട്, ചിത്രീകരണം, ലഘുനാടകം, കാര്‍ട്ടൂണ്‍ രചന, കഥാരചന, കവിതാരചന എന്നീ ഇനങ്ങളിലാണ് മത്സരം. കണ്ണൂര്‍ താലൂക്ക് മത്സരം െസപ്റ്റംബര്‍ എട്ടിന് കണ്ണപുരത്തും ഇരിട്ടി താലൂക്ക് മത്സരം െസപ്റ്റംബര്‍ 8, 9 തീയതികളില്‍ മട്ടന്നൂരിലും തലശ്ശേരി താലൂക്ക്തലം 9, 10 തീയതികളില്‍ ചൊക്ലി ഒളവിലത്തും തളിപ്പറമ്പ് താലൂക്ക്തലം െസപ്റ്റംബര്‍ ആറിന് വേളം പൊതുജനവായനശാലയിലും നടക്കും.
Next Story