Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:29 AM GMT Updated On
date_range 2017-08-11T14:59:59+05:30കപ്പാലം തങ്ങൾ പള്ളിയിലെ കിണറ്റിൽ നക്ഷത്ര ആമകൾ
text_fieldsതളിപ്പറമ്പ്: കപ്പാലം തങ്ങൾ പള്ളിയിലെ ഉപയോഗശൂന്യമായ കിണറ്റിൽ നക്ഷത്ര ആമകളെ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് പള്ളിയിലെ ഉസ്താദ് കിണറ്റിൽ നക്ഷത്ര ആമയെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥൻ റിയാസ് മാങ്ങാടിെൻറ നേതൃത്വത്തിൽ കിണർ പരിശോധിച്ചപ്പോഴാണ് രണ്ടു നക്ഷത്ര ആമകൾ ഉണ്ടെന്ന് കണ്ടെത്തിയത്. ആറു വയസ്സുള്ള പെൺ ആമകളാണിവ. അപൂർവമായ നക്ഷത്ര ആമകൾ എങ്ങനെ തങ്ങൾ പള്ളി കിണറ്റിലെത്തിയെന്നത് കൗതുകമാണ്. വർഷത്തിൽ നാലുതവണ മുട്ടയിടുന്ന ഇവ ഒരുപ്രാവശ്യം അഞ്ചും ആറും മുട്ടകളിടും. അന്ധവിശ്വാസത്തിെൻറയും മറ്റും ഭാഗമായി ഇവക്ക് ലക്ഷങ്ങൾ മൂല്യമുണ്ട്. ഇവയെ വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ ആരെങ്കിലും കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. നഗരസഭ കൗൺസിലർ പി.സി. നസീർ, ഹൈദ്രോസ് തങ്ങൾ എന്നിവർ ചേർന്ന് ആമകളെ വനംവകുപ്പ് അധികൃതരെ ഏൽപിച്ചു.
Next Story