Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ് വിൽപനക്കിടെ...

കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയില്‍

text_fields
bookmark_border
ചെറുപുഴ: ഓട്ടോയിലെത്തിച്ച് കഞ്ചാവ് വില്‍ക്കുന്നതിനിടെ യുവാവിനെ ചെറുപുഴ പൊലീസ് പിടികൂടി. കോലുവള്ളി സ്വദേശി പുള്ളോലിക്കല്‍ ജോജിയാണ് (23) ബുധനാഴ്ച വൈകീട്ട് പുളിങ്ങോം പാലത്തിന് സമീപം പിടിയിലായത്. കഞ്ചാവ് വാങ്ങാനെത്തിയവരെന്ന സംശയത്തില്‍ ബൈക്കുമായി സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പൊലീസ് പിടികൂടിയെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. പുളിങ്ങോം ടൗണും പരിസരവും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ വിറ്റഴിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ചെറുപുഴ എ.എസ്.ഐ േജാൺ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീകാന്ത്, സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് വിൽപന പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story