Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:47 AM GMT Updated On
date_range 10 Aug 2017 9:47 AM GMTഹോപ് മേഖല ക്യാമ്പ് 12, 13 തീയതികളിൽ കണ്ണൂരിൽ
text_fieldsbookmark_border
കണ്ണൂർ: തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥികൾ രൂപവത്കരിച്ച സീറ്റ ഗാലക്സി ചാരിറ്റബിൾ ട്രസ്റ്റിെൻറ ഹോപ് മേഖല ക്യാമ്പ് ആഗസ്റ്റ് 12, 13 തീയതികളിൽ ശ്രീപുരം ഇംഗ്ലീഷ് സ്കൂളിൽ നടക്കും. 12ന് രാവിെല 10.30ന് സാഹിത്യകാരൻ എം. മുകുന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിെൻറ സ്കോളർഷിപ് ലഭിക്കുന്ന നൂറിലധികം കുട്ടികളാണ് പെങ്കടുക്കുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളാണ് സ്കോളർഷിപ് സ്പോൺസർചെയ്യുന്നത്. മെറിറ്റ് അടിസ്ഥാനത്തിലാണ് അർഹരെ കണ്ടെത്തുന്നത്. സ്കോളർഷിപ് ലഭിക്കുന്നതിന് www.cetagalaxytrust.com എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷ ഡൗൺലോഡ്ചെയ്ത് അയക്കണം. വാർത്താസമ്മേളനത്തിൽ ജില്ല കൺവീനർ എൻ.ഇ. രാകേഷ്, എൻ.ഇ. ഭാസ്കർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story