Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:44 AM GMT Updated On
date_range 10 Aug 2017 9:44 AM GMTകുടകിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
text_fieldsbookmark_border
വീരാജ്പേട്ട: കുടക് ജില്ലയിലെ സോമവാർപേട്ടയിലും വീരാജ്പേട്ടയിലും കഴിഞ്ഞ രണ്ടുദിവസങ്ങളായി കാട്ടാനകളുടെ വിളയാട്ടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം. സോമവാർപേട്ടയിലെ ബേളൂർ ഗ്രാമത്തിലെ ശ്രീകണ്ഠയുടെ അഞ്ച് ഏക്കർ സ്ഥലത്തെ വാഴ, പപ്പായ, ഇഞ്ചി കൃഷികൾ കഴിഞ്ഞദിവസം കാട്ടാനകൾ നശിപ്പിച്ചു. ബേളൂരിലെ സുരേഷിെൻറ രണ്ടര ഏക്കർ തെങ്ങിൻതൈകളും കാട്ടാനകൾ നശിപ്പിച്ചു. വീരാജ്പേട്ടയിലെ ചെമ്പബേളൂർ, െഎമംഗല എന്നിവിടങ്ങളിലും കാട്ടാനകളെത്തി. െഎമംഗലയിലെ കെ. ചങ്കപ്പയുടെ 200ഒാളം കാപ്പിത്തൈകളും വാഴക്കൃഷിയും നശിപ്പിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഫോറസ്റ്റ് അധികതർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇൗ രണ്ടു ഗ്രാമങ്ങളിലെയും കർഷകർ വീരാജ്പേട്ട എ.സി.എഫിന് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story