Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:50 AM GMT Updated On
date_range 2017-08-09T15:20:59+05:30കയർ ഉത്പന്ന വിപണനമേള തുടങ്ങി
text_fieldsകണ്ണൂർ: ഓണവിപണിയിൽ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി കയർവികസനവകുപ്പിെൻറ വിപണന മേളയ്ക്ക് തുടക്കമായി. സപ്തംബർ മൂന്നു വരെ നീണ്ടുനിൽക്കുന്ന മേളയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ബാങ്ക് റോഡിൽ പബ്ലിക് ലൈബ്രറിക്ക് എതിർവശത്തുള്ള ഫോംമാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് നിർവഹിച്ചു. കണ്ണൂർ കയർ േപ്രാജക്ട് ഓഫിസർ പി.വി. രവീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രഞ്ചിത്ത് ആദ്യ വില്പന നടത്തി. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം നഗരസഭകളിലും പഴയങ്ങാടി പഞ്ചായത്തിലും കയർ ബോർഡ് വിപണന സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. പാനൂർ മുൻസിപ്പൽ ഓഫീസിന് മുൻവശം ആരംഭിച്ച വിപണന സ്റ്റാൾ മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. പ്രജിത്തിന് നൽകിയാണ് ആദ്യ വില്പന നിർവഹിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി.കെ. റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കയർ വികസന വകുപ്പ് ഉദ്യോഗസ്ഥൻ സി.പി. രഞ്ചിത്ത്, കയർ കോർപ്പറേഷൻ മാനേജർ സിജോയ് ഗോപാൽ എന്നിവർ സംസാരിച്ചു. കയർ ഉത്പന്ന വിപണനമേള 2017െൻറ ഭാഗമായി സംസ്ഥാനമൊട്ടാകെ 100ൽപരം സ്റ്റാളുകളാണ് കയർ വകുപ്പ് ഒരുക്കുന്നത്. ഉത്പന്നങ്ങൾ സർക്കാർ റിബേറ്റോടെ മേളയിൽ ലഭ്യമാകും. കൂടാതെ ആയിരം രൂപയുടെ കൂപ്പൺ എടുക്കുന്നവർക്ക് ഇരട്ടി വിലയ്ക്കുളള സാധനങ്ങൾ നേടാനും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കാനും മേളയിൽ അവസരമൊരുക്കിയിട്ടുണ്ട്.
Next Story