Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:47 AM GMT Updated On
date_range 9 Aug 2017 9:47 AM GMTഡി.വൈ.എഫ്.ഐ ബോർഡുകൾക്കും ബസ് ഷെൽട്ടറിനും നേരെ അക്രമം
text_fieldsbookmark_border
പാനൂർ: ഡി.വൈ.എഫ്.ഐ തെക്കൻമേഖലാ ജാഥയുടെ പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകൾക്കും ബസ് ഷെൽട്ടറിനും നേരെ അക്രമം. പാറേമ്മൽ മൊകേരി ഈസ്റ്റ് യു.പി സ്കൂളിന് മുന്നിൽ സ്ഥാപിച്ച മൂന്നു പ്രചാരണ ബോർഡുകളും ഹോമിയോ ഡിസ്പെൻസറിക്ക് സമീപം സ്ഥാപിച്ച ഐ.വി. ദാസ് സ്മാരക ബസ് ഷെൽട്ടറിനും നേരെയാണ് അക്രമം. ആർ.എസ്.എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി. സ്വാതന്ത്ര്യത്തിെൻറ 70 വാർഷികാഘോഷം: വിവിധ പരിപാടികൾ പാനൂർ: സ്വാതന്ത്ര്യത്തിെൻറ 70 വാർഷികാഘോഷത്തിെൻറ ഭാഗമായി ബുധനാഴ്ച ക്വിറ്റിന്ത്യാദിനം മുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച സ്വാതന്ത്ര്യം വീണ്ടെടുക്കാം 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' പരിപാടികൾ നിയോജകമണ്ഡലത്തിെൻറ വിവിധഭാഗങ്ങളിൽ സംഘടിപ്പിക്കാൻ ജനതാദൾ-യു കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കല്ലിക്കണ്ടി, പാറാട്ട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, പെരിങ്ങത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുപരിപാടികളും മൊകേരി, പാനൂർ എന്നിവിടങ്ങളിൽ സെമിനാറുകളും നടക്കും. ഇന്ന് ഇരുപതോളം കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ, വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, ജയചന്ദ്രൻ കരിയാട്, രവീന്ദ്രൻ കുന്നോത്ത്, കുനിയിൽ അഹമ്മദ് ഹാജി, ഒ.പി. ഷീജ. ടി.പി.അനന്തൻ, പി.കെ. പ്രവീൺ, എൻ.കെ. അനിൽകുമാർ, വി.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story