Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടന്നല്‍കുത്തേറ്റ്...

കടന്നല്‍കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

text_fields
bookmark_border
ചെറുപുഴ: കടന്നല്‍കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങുകയറ്റതൊഴിലാളി മരിച്ചു. പുളിങ്ങോം ഇടവരമ്പിലെ പുത്തരിക്കല്‍ മാധവന്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കൂമ്പന്‍കുന്നില്‍വെച്ച് തെങ്ങിനുമുകളിലെത്തിയപ്പോൾ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നു. തെങ്ങില്‍നിന്നിറങ്ങി അടുത്തവീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ ബോധരഹിതനായി. നാട്ടുകാര്‍ ഉടന്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: യശോദ. മക്കള്‍: നീതു, നീനു, അനുരാഗ്.
Show Full Article
TAGS:LOCAL NEWS 
Next Story