Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാറക്കെട്ട് ...

പാറക്കെട്ട് ഇടിഞ്ഞുവീണ് കൃഷിയും കിണറും നശിച്ചു

text_fields
bookmark_border
ചെറുപുഴ: പ്രാപ്പൊയില്‍ കുറിച്യക്കുന്നില്‍ കനത്തമഴയില്‍ പാറക്കെട്ടുകള്‍ ഇടിഞ്ഞുവീണ് കൃഷിയിടവും കിണറും നശിച്ചു. ചുണ്ട സ്വദേശി പുളിന്താനത്ത് അജേഷി​െൻറ ഉടമസ്ഥതയിലുള്ള കൃഷിയിടമാണ് നശിച്ചത്. കനത്തമഴയില്‍ മണ്ണിളകി കൃഷിയിടത്തിന് മുകള്‍ഭാഗത്തെ പാറക്കെട്ടുകള്‍ ഇടിഞ്ഞുവീഴുകയായിരുന്നു. നിരവധി കവുങ്ങുകളും വാഴയും പാറക്കല്ലുവീണ് തകര്‍ന്നു. കൃഷിയിടത്തിലെ കിണറി​െൻറ ആള്‍മറയുള്‍പ്പെടെ കിണറിലേക്ക് ഇടിഞ്ഞുവീണു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story