Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:23 AM GMT Updated On
date_range 8 Aug 2017 9:23 AM GMTപരിയാരം പഞ്ചായത്ത് ഒാഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധമാർച്ച്
text_fieldsbookmark_border
തളിപ്പറമ്പ്: പഞ്ചായത്തീരാജ് നിയമത്തിെൻറ അന്തഃസത്ത തകർക്കുന്ന നയമാണ് പരിയാരം ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രൻ. ഗ്രാമസഭ തീരുമാനങ്ങൾ പരിയാരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഒാഫിസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. അബ്ദുൽ ഷുക്കൂർ അധ്യക്ഷതവഹിച്ചു. അലി മങ്കര, ടി. ജനാർദനൻ എന്നിവർ സംസാരിച്ചു. ഇ.ടി. രാജീവൻ, സി.പി.വി. അബ്ദുല്ല, അബൂബക്കർ വായാട്, പി.വി. രാമചന്ദ്രൻ, വി.വി.സി. ബാലൻ, സുരേശൻ പാച്ചേനി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story