Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:06 AM GMT Updated On
date_range 2017-08-07T14:36:00+05:30എണ്ണ സംഭരണ പദ്ധതി: പയ്യന്നൂരിെൻറ ഹൃദയത്തിനടിക്കുന്ന ആണി -^ടി.പി. പത്മനാഭൻ മാസ്റ്റർ
text_fieldsഎണ്ണ സംഭരണ പദ്ധതി: പയ്യന്നൂരിെൻറ ഹൃദയത്തിനടിക്കുന്ന ആണി --ടി.പി. പത്മനാഭൻ മാസ്റ്റർ പയ്യന്നൂർ: നിർദിഷ്ട എണ്ണ സംഭരണ പദ്ധതി പയ്യന്നൂരിെൻറ ഹൃദയത്തിനടിക്കുന്ന ആണിയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ടി.പി. പത്മനാഭൻ മാസ്റ്റർ. 130 ഏക്കർ നെൽവയലും തണ്ണീർത്തടവും നികത്തി പയ്യന്നൂരിൽ സ്ഥാപിക്കുന്ന എണ്ണ സംഭരണ പദ്ധതിക്കെതിരെ പദ്ധതിപ്രദേശമായ പുഞ്ചക്കാട്, നെൽവയൽ -തണ്ണീർത്തട സംരക്ഷണസമിതി നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർദിഷ്ട പദ്ധതി വന്നാൽ ജലസംഭരണ ശേഷിയുടെ മേലുള്ള വലിയ ആഘാതമാവും സംഭവിക്കുക. കുന്നുകളും നെൽവയലുകളും കണ്ടൽക്കാടുകളും ഇല്ലാതാകുന്നതോടൊപ്പം പുഴയും കായലും നാശോന്മുഖമാകും. കുടിവെള്ളത്തെയും മത്സ്യബന്ധന മേഖലയെയും ഗുരുതരമായി ബാധിക്കും. ഏറെ ദുരൂഹത നിറഞ്ഞതും വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ ഈ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുന്നുകളും വയലുകളും കണ്ടൽക്കാടുകളും കായലുകളും പുഴകളും നശിപ്പിക്കുന്ന പദ്ധതിക്കെതിരെ മുഴുവനാളുകളും മുന്നോട്ടുവരണമെന്ന് ശാസ്ത സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം കെ. വിനോദ് കുമാർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി പൗരാവകാശ പ്രവർത്തകൻ കെ. രാമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല പരിസ്ഥിതി സമിതി പ്രസിഡൻറ് സി. വിശാലാക്ഷൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. സുധാകരൻ സ്വാഗതം പറഞ്ഞു. കെ.പി. വിനോദ് നന്ദി പറഞ്ഞു. നെൽവയൽ - തണ്ണീർത്തട സംരക്ഷണസമിതി നടത്തുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായുള്ള സമരപ്രഖ്യാപന കൺവെൻഷൻ ആഗസ്റ്റ് 20ന് ഉച്ച രണ്ടിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കും. പരിസ്ഥിതി പ്രവർത്തകരും ജനകീയ സമരമുഖത്തുനിന്നുള്ളവരും പങ്കെടുക്കും.
Next Story