Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:29 AM GMT Updated On
date_range 2017-08-06T14:59:59+05:30സാമൂഹികവിരുദ്ധ ശല്യം; ചോദ്യംചെയ്ത ടാക്സി ഡ്രൈവർക്ക് മർദനം
text_fieldsതലശ്ശേരി: സാമൂഹികവിരുദ്ധർക്കെതിരെ പരാതിനൽകിയ ടാക്സി ഡ്രൈവർക്കെതിരെ ആക്രമണം. പന്ന്യന്നൂർ തെക്കേ മനേക്കരയിലെ മീത്തലെ മത്തിൻറവിട സുഷാജിനെയാണ് (35) ശനിയാഴ്ച രാത്രി ആക്രമിച്ചത്. വലതുകണ്ണിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുഷാജ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മനേക്കര വലിയകാവിൽ പുതുനന്ദനത്തിൽ നിഖിൽ, വലിയപറമ്പത്ത് വി.പി. അഗീഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരുമാണ് ആക്രമിച്ചതത്രെ. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തിനിടെ സുഷാജിെൻറ കഴുത്തിലുള്ള അഞ്ചു പവെൻറ മാലയും കാറിെൻറ താക്കോലും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. നിഖിലിനെ ശനിയാഴ്ച രാത്രിതന്നെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യമനുവദിച്ചു. സെൻട്രൽ മനേക്കര വാർഡ് 14ലുള്ള പഴയ കോമ്പാറമഠത്തിൽ സമീപകാലത്തായി സാമൂഹികദ്രോഹികളുടെ ശല്യം രൂക്ഷമാണ്. ഇത് േചാദ്യം ചെയ്തതിനാണ് മർദനം.
Next Story