Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:29 AM GMT Updated On
date_range 2017-08-06T14:59:59+05:30നടുവിലോതി കുടുംബസംഗമം; ഒത്തുചേർന്നത് നാലു തലമുറ
text_fieldsതലശ്ശേരി: ധർമടം നടുവിലോതി കുടുംബാംഗങ്ങളുടെ തറവാട്ടുസംഗമം ജീവിതയാത്രക്കിടയിൽ അകന്നുപോയ ബന്ധങ്ങളുടെ ഒത്തുകൂടൽ വേദിയായി. നടുവിലോതി കുടുംബസംഗമത്തിനായെത്തിയത് നാലു തലമുറകളിലായുള്ള 40 കുടുംബങ്ങളിലെ നാനൂറോളം അംഗങ്ങൾ. ധർമടം ബ്രണ്ണൻ കോളജ് വിമൻസ് ഹോസ്റ്റൽ പരിസരത്തെ തറവാട്ടുവീട്ടിലാണ് അംങ്ങൾ ഒത്തുചേർന്നത്. സംഗമം അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഹമ്മദ് നടുവിലോതി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ, ധർമടം മാലിക് ദിനാർ ജുമാമസ്ജിദ് ഖതീബ് പി.കെ. അലിക്കുഞ്ഞി ദാരിമി, ഖമുറുദ്ദീൻ നടുവിലോതി, വി. മണിവർണൻ, പി.പി. താഹിർ, ഗീത രാഘവൻ, നടുവിലോതി അബ്ദുൽ അസീസ്, ഹംസ. വി. മമ്മുട്ടി, പി.വി. അബ്ദുറഹ്മാൻ, നടുവിലോതി അബൂബക്കർ, ഉമ്മർ, അഷറഫ്, ഫുഹാദ്, സിറാജ്, മുഹമ്മദ് അർഷാദ് ബസ്മി, ഷഹാന ജെറിൻ എന്നിവർ സംസാരിച്ചു.
Next Story