Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:23 AM GMT Updated On
date_range 2017-08-05T14:53:58+05:30പയ്യന്നൂരിൽ ഇന്ത്യൻ മൺസൂൺ ഫെസ്റ്റ് നാളെ
text_fieldsപയ്യന്നൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾചറൽ സെൻററും ഭാരത് ഭവനും സംയുക്തമായി ഒരുക്കുന്ന മൺസൂൺ ഫെസ്റ്റ് ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150ഓളം കലാകാരന്മാർ നാടൻ കലകൾ അവതരിപ്പിക്കും. പയ്യന്നൂർ നഗരസഭ ആതിഥ്യമരുളുന്ന ഫെസ്റ്റിൽ തെലങ്കാനയുടെ മാധുരി ദിംസ, ആന്ധ്രപ്രദേശിൽ നിന്നുള്ള വീരനാട്യം ഗരഗലു, കർണാടകയിലെ ദൊള്ളുഗുണിക, തമിഴ്നാടിെൻറ കരകാട്ടവും കാവടിയാട്ടവും, പഞ്ചാബിെൻറ ബംക്രനൃത്തം, ഗുജറാത്തിൽനിന്നുള്ള സിദ്ദിധമൽ, ഒഡിഷയുടെ സമ്പൽപുരി നൃത്തം, അസമിെൻറ ബിഹുനൃത്തം, ഉത്തർപ്രദേശിെൻറ മയൂരനൃത്തം എന്നീ പരിപാടികളായിരിക്കും അരങ്ങേറുക. മേളയുടെ ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിക്കും. സൗത്ത് സോൺ കൾചറൽ സെൻറർ ഡയറക്ടർ എൻ. സജിത്, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ വി. ബാലൻ, എം. സഞ്ജീവൻ, പി.പി. ദാമോദരൻ, ഇ. ഭാസ്കരൻ, കെ. ശിവകുമാർ എന്നിവരും പങ്കെടുത്തു.
Next Story