Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:23 AM GMT Updated On
date_range 4 Aug 2017 9:23 AM GMTമയക്കുമരുന്ന് കടത്ത് അന്വേഷണം എഫഡ്രിൻ ഉൽപാദന ലൈസൻസുള്ള ഫാക്ടറികളിലേക്കും
text_fieldsമയക്കുമരുന്ന് കടത്ത് അന്വേഷണം എഫഡ്രിൻ ഉൽപാദന ലൈസൻസുള്ള ഫാക്ടറികളിലേക്കും നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളം വഴി 82 കോടി രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം എഫഡ്രിൻ എന്ന മയക്കുമരുന്ന് ഉൽപാദിപ്പിക്കാൻ ലൈസൻസുള്ള ഫാക്ടറികളിലേക്കും. കഫ് സിറപ്പ് ഉൾപ്പെടെ ചില മരുന്നുകളിൽ ചേർക്കുന്നതിന് പരിമിത അളവിൽ എഫഡ്രിൻ ഉൽപാദിപ്പിക്കുന്നതിന് മാത്രേമ രാജ്യത്തെ ഏതാനും മരുന്ന് കമ്പനികൾക്ക് ലൈസൻസുള്ളൂ. എന്നാൽ, ഇത് വിദേശത്തേക്ക് കയറ്റി അയക്കുന്നതിനും മറ്റും പ്രത്യേക അനുമതി നേടേണ്ടതുണ്ട്. ഇതൊന്നും കൂടാതെയാണ് ഇത്രയേറെ അളവിൽ എഫഡ്രിൻ കയറ്റുമതി ചെയ്യാൻ ശ്രമിച്ചത്. മുമ്പും എഫഡ്രിൻ പിടിച്ചെടുത്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ചില നിർമാണ ഫാക്ടറികളിൽ ലൈസൻസ് വ്യവസ്ഥ മറികടന്ന് അനധികൃതമായി എഫഡ്രിൻ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചില ഫാക്ടറികളുടെ ലൈസൻസും റദ്ദാക്കിയിരുന്നു. ലൈസൻസുള്ള ഫാക്ടറികളിൽ എത്ര അളവിൽ ഉൽപാദിപ്പിച്ചു ആർക്കൊക്കെ വിതരണം ചെയ്തു തുടങ്ങിയ വ്യക്തമായ വിവരങ്ങളും സൂക്ഷിക്കണമെന്നുണ്ട്. മിസോറം കേന്ദ്രീകരിച്ചുള്ള വലിയൊരു റാക്കറ്റാണ് എഫഡ്രിൻ സമാഹരിച്ച് വിദേശത്തേക്ക് കടത്തുന്നതെന്ന് നാർകോടിക് കൺേട്രാൾ ബ്യൂറോ നേരത്തേ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. എഫഡ്രിൻ ഗുളിക രൂപത്തിലാക്കി ചിലർ മദ്യത്തിൽ കലർത്തിയും ഉപയോഗിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ മദ്യത്തിന് നിലവിലുള്ളതിെൻറ ആറിരട്ടിവരെ ലഹരികിട്ടുമേത്ര. ആസ്ത്മക്കുള്ള മരുന്നുകളിലും എഫഡ്രിൻ ചേർക്കാറുണ്ട്. എഫഡ്രിൻ പ്രധാനമായും മെത്താംപെറ്റാമിൻ എന്ന മയക്കുമരുന്നാക്കി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ വീര്യംകൂടുമെന്നു മാത്രമല്ല കൂടുതൽ അളവിലേക്ക് മാറ്റാനും കഴിയും. ക്രിസ്റ്റൽ, ഐസ്, ഡോപ്പ തുടങ്ങിയ പേരുകളിലാണ് എഫഡ്രിൻ ലഹരിയുടെ രൂപത്തിലേക്ക് മാറ്റപ്പെടുമ്പോൾ അറിയപ്പെടുക. നാർേകാട്ടിക് കൺട്രോൾ ബ്യൂറോ റിപ്പോർട്ട് അനുസരിച്ച് എഫഡ്രിൻ പ്രധാനമായും വിദേശികളാണ് ഉപയോഗിക്കുന്നത്. ആഫ്രിക്കയിലാണ് ഇതിന് ഏറെ മാർക്കറ്റുള്ളത്. ചില നൈജീരിയക്കാർ ടൂറിസ്റ്റ് വിസയിൽ ഇവിടെയെത്തിയ ശേഷം എഫഡ്രിൻ കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2015ൽ മാത്രം 827 കിലോ എഫഡ്രിനാണ് അനധികൃതമായി കടത്തുന്നതിനിടെ രാജ്യത്ത് വിവിധ ഏജൻസികൾ പിടികൂടിയത്.
Next Story