Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:26 AM GMT Updated On
date_range 2017-08-03T14:56:59+05:30മുൻഗണന റേഷൻ കാർഡുകൾ; അനർഹരെ കണ്ടെത്താൻ പരിശോധന തുടങ്ങി
text_fieldsതലശ്ശേരി: മുൻഗണന റേഷൻ കാർഡുകൾ കൈവശപ്പെടുത്തിയ അനർഹരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ തലശ്ശേരി താലൂക്കിൽ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ഭാഗങ്ങളിൽ നിന്നും ഇത്തരത്തിലുള്ള 30ഓളം കാർഡുകൾ തിരിച്ചുവാങ്ങിയ ഉദ്യോഗസ്ഥർ കാർഡുടമകൾക്ക് നോട്ടീസ് നൽകി പിഴയും ഈടാക്കി. ചൊവ്വാഴ്ച പാനൂർ ഭാഗത്താണ് പരിശോധന നടത്തിയത്. താലൂക്ക് സപ്ലൈ ഓഫിസർ പി. ഫൈസൽ, റേഷനിങ് ഇൻസ്പെക്ടർമാരായ പി. സുധീർ, കെ. ജഷിത്ത്, സജീവൻ കുനിയിൽ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായത്. മർദിച്ചതായി പരാതി തലശ്ശേരി: പാലയാട് പണിക്കറ മൈതാനം ആശാരിക്കാവിനടുത്ത് എ.ബി.വി.പി പ്രവർത്തകനെ സി.പി.എം പ്രവർത്തർ ബൈക്ക് തടഞ്ഞ് മർദിച്ചതായി പരാതി. പാലയാട്ടെ മുരിങ്ങോളി വീട്ടിൽ സായൂജിെൻറ പരാതിയിൽ ഷിബിത്ത്, റോഷി, വിഷ്ണു, കണ്ടാലറിയുന്ന മറ്റ് രണ്ടുപേർ ഉൾപ്പെടെ അഞ്ച് സി.പി.എം പ്രവർത്തകർക്കെതിരെ ധർമടം പൊലീസ് കേസെടുത്തു. നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി തലശ്ശേരി: വിൽപന നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. പാലയാട് ചിറക്കുനി ബസാറിലെ 16ഓളം കടകളിലാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ആറ് കടകളിൽ നിന്ന് അഞ്ച് കിലോയോളം പ്ലാസ്റ്റിക് കാരി ബാഗുകളും പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് പിടികൂടിയത്. പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രസാദിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സി.കെ. മുഹമ്മദ്, എം.കെ. ബാബു, നിഷ, സീന എന്നിവരാണ് പരിശോധന നടത്തിയത്.
Next Story