Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:32 AM GMT Updated On
date_range 1 Aug 2017 9:32 AM GMTഡി.എഫ്.എ സെക്രട്ടറിക്കെതിരായ അവിശ്വാസപ്രമേയം പാസായി
text_fieldsbookmark_border
കണ്ണൂർ: ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി എ.കെ. മാമുക്കോയക്കെതിരായ അവിശ്വാസപ്രമേയം പാസായി. തിങ്കളാഴ്ച നടന്ന ജനറൽബോഡി യോഗത്തിൽ 15നെതിരെ 20 വോട്ടുകൾക്ക് അവിശ്വാസപ്രമേയം അംഗീകരിക്കുകയായിരുന്നു. ഫുട്ബാൾ അസോസിയേഷെൻറ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസത്തിലൂടെ മുഖ്യസാരഥി പുറത്തുപോകുന്നത്. ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ രണ്ടുവർഷം ശേഷിക്കെയാണ് സ്ഥാനചലനം. പുതിയ സെക്രട്ടറിയെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് സുനിൽ സ്വാഗതം പറഞ്ഞു. തുടർന്നുനടന്ന ചർച്ച കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) സീനിയർ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി നിയന്ത്രിച്ചു. തുടർന്ന് വോെട്ടടുപ്പ് നടക്കുകയായിരുന്നു. സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ.കെ. വിനീഷ് തെരഞ്ഞെടുപ്പ് നിരീക്ഷകനായി പെങ്കടുത്തു. എക്സിക്യൂട്ടിവിെൻറ അനുമതിയില്ലാതെ കാര്യങ്ങൾചെയ്യുന്നുവെന്നും ചില ക്ലബിലെ കളിക്കാരെ പുറത്താക്കാൻ അനാവശ്യമായി ഇടപെട്ടുവെന്നതടക്കമുള്ള കുറ്റങ്ങൾ ചാർത്തിയാണ് കമ്മിറ്റിയിലെ ഒരുവിഭാഗം സെക്രട്ടറിക്കെതിരെ രംഗത്തുവന്നത്. 11 ക്ലബുകൾ ഒപ്പിട്ടുനൽകിയ കത്തിനെ തുടർന്ന് ചേർന്ന യോഗത്തിൽ ജനറൽബോഡി യോഗം വിളിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story