Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

പാട്യം‌^ചെറുവാഞ്ചേരി-^കണ്ണവം റോഡ്​ നവീകരണ പ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
പാട്യം‌-ചെറുവാഞ്ചേരി--കണ്ണവം റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു കൂത്തുപറമ്പ്: ദേശീയപാത നിലവാരത്തിൽ നിർമിക്കുന്ന പാട്യം‌- - -ചെറുവാഞ്ചേരി- -കണ്ണവം റോഡി​െൻറ നവീകരണ പ്രവൃത്തി ആരംഭിച്ചു. കൊട്ടിയോടിയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്നുള്ള 15 കോടി ചെലവഴിച്ചാണ് റോഡ് പുനർനിർമിക്കുന്നത്. 15 കിലോമീറ്ററോളം ദൂരമുള്ള റോഡ് അഞ്ചര മീറ്റർ വീതിയിലാണ് മെക്കാഡം ടാറിങ് ചെയ്യുക. കൊട്ടിയോടി ജങ്ഷൻ മുതൽ കണ്ണവം ജങ്ഷൻ വരെയാണ് ദേശീയപാത നിലവാരത്തിൽ നവീകരിക്കുന്നത്. നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ അധ്യക്ഷത വഹിച്ചു. പാട്യം പഞ്ചായത്ത് പ്രസിഡൻറ് വി. ബാലൻ, എ.പി. സുജാത, ടി. സാവിത്രി, സി. ചന്ദ്രൻ, പി. സീന, ചീഫ് എക്സിക്യൂട്ടിവ് എൻജിനീയർ എ.പി.എം. മുഹമ്മദ് അഷറഫ്, സുനിൽ കൊയിലേരിയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story