Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓടന്തോട് ചപ്പാത്തിൽ...

ഓടന്തോട് ചപ്പാത്തിൽ കാർ കുടുങ്ങി

text_fields
bookmark_border
കേളകം: മണത്തണ ഓടന്തോട് ചപ്പാത്തിൽ (താൽക്കാലിക പാലം) കാർ കുടുങ്ങി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അടക്കാത്തോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാർ ഓടന്തോട് ചപ്പാത്ത് വഴി കടക്കുമ്പോഴാണ് അപകടം. ചപ്പാത്തിനു മധ്യഭാഗത്തായുള്ള ഗർത്തത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, വെള്ളത്തി​െൻറ ശക്തികാരണം കാർ പിറകുവശം നീങ്ങി പുഴയിലേക്ക് പോയതോടെ അൽപം ചരിഞ്ഞു. ഇതോടെ നാട്ടുകാരും പേരാവൂരിൽനിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് വടം ഉപയോഗിച്ച് കാർ പുറത്തെത്തിച്ചു. നാലുപേർ കാറിലുണ്ടായിരുന്നു. എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു തവണ ചപ്പാത്ത് വഴി വന്ന കാർ ഒഴുക്കിൽപ്പെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story