Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം നേതാക്കളുടെ...

സി.പി.എം നേതാക്കളുടെ വീടുകയറി ഭീഷണി

text_fields
bookmark_border
തലശ്ശേരി: നിട്ടൂർ ബാലത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ വീടുകയറി ആർ.എസ്.എസ് വധഭീഷണി. സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽകമ്മിറ്റി അംഗം എ. സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക്കമ്മിറ്റി അംഗം വി. സുഭീഷ് എന്നിവരുടെ വീടുകളിൽ കയറിയാണ് സായുധസംഘം വധഭീഷണി മുഴക്കിയത്. ഞായറാഴ്ച രാത്രി 10.50ഓടെയായിരുന്നു സംഭവം. ആർ.എസ്.എസ് പ്രവർത്തകരായ പതിനഞ്ചംഗസംഘമാണ് വാളും കൊടുവാളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വീടുകളിലെത്തി ഭീഷണിപ്പെടുത്തിയത്. ഗുംട്ടിയിലെ സി.പി.എം ഓഫിസിലെയും കൊടിമരത്തിലെയും പതാകകളും ഡി.വൈ.എഫ്.ഐ ബോർഡും നശിപ്പിച്ചു. ധർമടം പൊലീസിൽ പരാതി നൽകി. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നതെന്ന് സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story