Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറെയിൽവേ ഗേറ്റിൽ...

റെയിൽവേ ഗേറ്റിൽ ലോറിയിടിച്ചു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കണ്ണൂർ: തലശ്ശേരി ടെംപിൾേഗറ്റ് റെയിൽവേ ക്രോസിൽ ടെംപോ ലോറിയിടിച്ചു. നിയന്ത്രണം തെറ്റി ലോറി ഗെയിറ്റിൽ വന്നിടിച്ചതോടെ ട്രാക്കിൽ തടസ്സം നേരിട്ടു. ഇതോടെ ട്രെയിൻ കടത്തിവിടാൻ പറ്റാതാവുകയായിരുന്നു. വിവരമറിഞ്ഞ് റെയിൽവേ പൊലീസും തലശ്ശേരി പൊലീസും സ്ഥലത്തെത്തി. തിങ്കളാഴ്ച രാത്രി 11.15 നായിരുന്നു അപകടം. ഇതോടെ ഇരുഭാഗത്തേക്കും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതീകരിച്ച പാതയായതിനാൽ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റുന്നതിന് സാേങ്കതിക മുന്നൊരുക്കങ്ങളും വേണ്ടിവന്നു. രാത്രി 1.15 ഒാടെയാണ് ലോറി ട്രാക്കിൽനിന്ന് മാറ്റിയത്. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കോയമ്പത്തൂർ -ജബൽപൂർ പ്രത്യേക ട്രെയിൻ മാഹി റെയിൽവേ സ്റ്റേഷനിൽ 11.20 ഒാടെ എത്തിയെങ്കിലും അപകടം നടന്നതിനാൽ പിടിച്ചിടുകയായിരുന്നു. ഇതോടെ യാത്രക്കാർ മാഹിയിൽ കുടുങ്ങി. കണ്ണൂരിൽ നിന്നുള്ള വെസ്റ്റ് കോസ്റ്റ് ട്രെയിൻ ഏതാനും മിനിറ്റുകളും പിടിച്ചിടേണ്ടി വന്നു.
Show Full Article
TAGS:LOCAL NEWS 
Next Story