Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാഡ്മിന്‍റണ്‍...

ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് : പയ്യന്നൂര്‍ കോളജ് ജേതാക്കള്‍

text_fields
bookmark_border
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല സി, ഡി സോണുകളുടെ ഇന്‍റര്‍ കൊളീജിയറ്റ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് വനിതാ വിഭാഗത്തില്‍ പയ്യന്നൂര്‍ കോളജ് ജേതാക്കളായി. എളേരിത്തട്ട് ഗവ. കോളജ് രണ്ടാം സ്ഥാനവും സെന്‍റ് ജോസഫ്സ് കോളജ് മൂന്നാം സ്ഥാനവും എം.ഐ.സി കോളജ് ചട്ടഞ്ചാല്‍ നാലാം സ്ഥാനവും നേടി. രാജപുരം സെന്‍റ് പയസ് ടെന്‍ത് കോളജ് കായിക വിദ്യാഭ്യാസ വകുപ്പാണ് മത്സരങ്ങള്‍ക്ക് ആതിഥ്യമരുളുന്നത്. പുരുഷ വിഭാഗത്തില്‍ പയ്യന്നൂര്‍ കോളജ് എന്‍.എം.ഐ.ടി പറക്കളായിയെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു. എല്‍.ബി.എസ് കോളജ് കാസര്‍കോടിനെ പരാജയപ്പെടുത്തി സെന്‍റ് ജോസഫ്സ് കോളജ് പിലാത്തറയും സെമിയില്‍ കടന്നു. മത്സരങ്ങള്‍ പ്രഫ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. രഞ്ജിത് കമല്‍ അധ്യക്ഷത ഹിച്ചു. ബെന്നറ്റ് പി. ബേബി സ്വാഗതവും നിധിന്‍ ചിറക്കര നന്ദിയും പറഞ്ഞു. ഇന്‍റര്‍സോണ്‍ മത്സരങ്ങള്‍ ഈ മാസം 24ന് കണ്ണൂര്‍ യൂനിവേഴ്സിറ്റി സ്പോര്‍ട്സ് കോംപ്ളക്സ് മാങ്ങാട്ടുപറമ്പില്‍ നടക്കും. യൂനിവേഴ്സിറ്റി ടീം സെലക്ഷനും 24ന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story