Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോഴി മാലിന്യം...

കോഴി മാലിന്യം തള്ളുന്നതായി പരാതി

text_fields
bookmark_border
നെടുങ്കണ്ടം: റോഡിലും കൈത്തോട്ടിലും കോഴി മാലിന്യം തള്ളുന്നതായി ആക്ഷേപം. നെടുങ്കണ്ടം താന്നിമൂട് റോഡിൽ എസ.് ഡി.എ സ്കൂളിനു സമീപത്താണ് രാത്രിയുടെ മറവിൽ ചാക്കിൽകെട്ടി മാലിന്യം തള്ളുന്നത്. നെടുങ്കണ്ടം പ്രദേശത്തുകൂടി ഒഴുകി കല്ലാർ പുഴയിൽ പതിക്കുന്ന കൈത്തോട്ടിലേക്കാണ് മാലിന്യം തള്ളുന്നത്. മാലിന്യം പൊട്ടി മേഖലയിൽ ദുർഗന്ധം വമിക്കുന്നതിനാൽ താന്നിമൂട് റോഡിലൂടെയുള്ള കാൽനടപോലും ദുഷ്കരമാണ്. കൈത്തോട് ഒഴുകുന്നതിനു സമീപത്തായി നാട്ടുകാർ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറുകളുമുണ്ട്. മുമ്പും നിരവധി തവണ കോഴി മാലിന്യം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി മേഖലയിൽ തട്ടിയിട്ടുണ്ട്. ദുർഗന്ധം സഹിക്കാനാവാതെ വരുമ്പോൾ നാട്ടുകാർ കുഴികുത്തി മൂടുകയാണ് പതിവ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി കോഴിമാലിന്യങ്ങൾക്ക് പുറമെ മറ്റ് മാലിന്യവും റോഡരികിൽ തട്ടാറുണ്ട്. രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന് ഇടുന്നവരും ചെറിയ കവറുകളിലാക്കി റോഡരികിലേക്ക് വലിച്ചെറിയുന്നുമുണ്ട്. സാമൂഹികവിരുദ്ധ ശല്യം പതിവായതോടെ മേഖലയിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. സ്‌കൂൾ കെട്ടിടത്തിൻെറയും വിവിധ യൂനിറ്റുകളുടെയും ഉദ്ഘാടനം രാജകുമാരി: സേനാപതി മാര്‍ബേസില്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യത്തോടുകൂടിയ എൽ.പി വിഭാഗം പുതിയ കെട്ടിടത്തിൻെറയും എന്‍.സി.സി യൂനിറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റ്, അസാപ്പ്, എൻ.എസ്.എസ് പ്രോജക്ട് എന്നിവയുടെയും ഉദ്ഘാടനം നടന്നു. സ്‌കൂൾ മാനേജര്‍ ഫാ. സിബി വാലയില്‍ സ്വാഗതം ആശംസിച്ചു. ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story