രാത്രിയിൽ വീടുകയറി ആക്രമണം; വീട്ടമ്മയെയും മൂന്ന്​ മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

05:01 AM
16/03/2019
ചെറുതോണി: രാത്രിയിൽ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ വീട്ടമ്മയെയും മൂന്ന് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരുളി ചോലിക്കരയിൽ റാണി തോമസ് (34), പ്രണവ് (14), ഇമ്മാനുവൽ (നാല്) ഗോഡ്വിൻ (ഒന്ന്) എന്നിവരെയാണ് കഞ്ഞിക്കുഴി തള്ളക്കാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അയൽവാസികളായ രണ്ടുപേരും മറ്റ് മൂന്നുപേരും വീടി​െൻറ വാതിൽപൊളിച്ച് അകത്തുകയറിയത്. റാണിയെ ആക്രമിക്കുന്നതുകണ്ട് തടസ്സം പിടിക്കുന്നതിനെത്തിയ മക്കളുടെ കഴുത്തിൽ വാക്കത്തിെവച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പറയുന്നു. ഭർത്താവ് തോമസ് എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനാണ്. രണ്ടാഴ്ച മുമ്പും ഇത്തരത്തിൽ ആക്രമണം ഉണ്ടായി. ഇതുസംബന്ധിച്ച് െപാലീസിൽ പരാതി നൽകിയിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടമ്മ പറയുന്നു. കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Loading...
COMMENTS