കട്ടപ്പന നഗരസഭ ചെയർമാൻ ​െതരഞ്ഞെടുപ്പ് 27ന്

05:01 AM
16/03/2019
കട്ടപ്പന: നഗരസഭ ചെയർമാൻ െതരഞ്ഞെടുപ്പ് 27ന് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവായി. മനോജ് എം.തോമസ് രാജിെവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. മൂന്നാർ ഭൂപതിവ് സ്‌പെഷൽ ഡെപ്യൂട്ടി കലക്ടറെ വരണാധികാരിയായി തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തി. 27ന് രാവിലെ 11ന് നഗരസഭ ഹാളിലാണ് െതരഞ്ഞെടുപ്പ്. മനോജ് എം.തോമസ് കഴിഞ്ഞ ഫെബ്രുവരി 28ന് രാജിസമർപ്പിച്ചിരുന്നു. യു.ഡി.എഫ് മുന്നണിയിലെ ധാരണപ്രകാരമായിരുന്നു രാജി. കോൺഗ്രസിന് 13ഉം കേരള കോൺഗ്രസ് എമ്മിന് അഞ്ചും സീറ്റുകളാണുള്ളത്. കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന എമിലി ചാക്കോയുടെ പിന്തുണയും യു.ഡി.എഫിനാണ്. ഇടതുപക്ഷത്ത് സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് മൂന്നും ഹൈറേഞ്ച് സംരക്ഷണസമിതിക്ക് അഞ്ചും സീറ്റാണുള്ളത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമുണ്ട്. ധനസഹായം ലഭിക്കാത്തതിനാൽ ആത്മഹത്യ; റവന്യൂ ഉദ്യോഗസ്ഥർ വീണ്ടും ഹാജരാകാൻ നിർദേശം പീരുമേട്: പ്രളയത്തിൽ തകർന്ന വീടി​െൻറ നിർമാണത്തിന് ധനസഹായം ലഭിക്കാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർ ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. റവന്യൂ വകുപ്പി​െൻറ കെടുകാര്യസ്ഥതയെ തുടർന്നാണ് ഏലപ്പാറ കൊച്ചുതളിയിൽ രാജൻ ആത്മഹത്യ ചെയ്തതെന്ന് മകൻ രാജേഷ് ലീഗൽ സർവിസ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് െഡപ്യൂട്ടി തഹസിൽദാർ, ഏലപ്പാറ വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഹാജരാകാൻ മജിസ്ട്രേറ്റ് യു. കൃഷ്ണനുള്ളി നോട്ടീസയച്ചിരുന്നു. ഫെബ്രുവരി 26നാണ് രാജൻ ആത്മഹത്യ ചെയ്തത്. ഹാജരായ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ അപൂർണമായതിനാൽ മാർച്ച് 22ന് വീണ്ടും ഹാജരാകാൻ മജിസ്ട്രേറ്റ് നിർദേശം നൽകി. പഞ്ചായത്തിലെ എൻജിനീയർ തകർന്ന വീട് പരിശോധിക്കുകയും 1.25 ലക്ഷം രൂപ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ എന്നും പുതിയ വീട് നിർമിച്ചുനൽകാൻ നിയമതടസ്സം ഉണ്ടെന്നും സെക്രട്ടറി ലീഗൽ സർവിസ് കമ്മിറ്റിയിൽ അറിയിച്ചു. വെള്ളിയാഴ്ച ഹാജരാകാതിരുന്ന ഏലപ്പാറ വില്ലേജ് ഓഫിസർ മാർച്ച് 22ന് നിർബന്ധമായും എത്തണമെന്നും മജിസ്ട്രേറ്റ് നിർദേശം നൽകി. ബസിൽനിന്ന് കുട്ടിയെ കാണാതായത് ആശങ്കപരത്തി തൊടുപുഴ: മുനിസിപ്പൽ ബസ്സ്റ്റാൻഡിലെ ബസിൽനിന്ന് കുട്ടിയെ കാണാതായത് ആശങ്കപരത്തി. കലൂർ സ്വദേശികളായ ദമ്പതിമാരും രണ്ട് മക്കളും പാലായിലേക്ക് പോകുന്നതിനായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെത്തിയത്. ഒമ്പതുവയസ്സുള്ള മൂത്തമകനെ ബസിലിരുത്തിയശേഷം ദമ്പതികൾ അടുത്തുള്ള കടയിലേക്കുപോയി. അൽപസമയത്തിനകം തിരിച്ചുവന്നപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ ഓട്ടോയിൽ കരിങ്കുന്നം വരെ പോയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടർന്ന് മാതാപിതാക്കൾ കരിങ്കുന്നം പൊലീസ് സ്‌റ്റേഷനിലിറങ്ങി വിവരമറിയിച്ചു. ഇവിടെനിന്ന് പാലാ, തൊടുപുഴ പൊലീസ് സ്‌റ്റേഷനുകളിലേക്ക് അറിയിപ്പ് പോയി. ബസ് നീങ്ങിത്തുടങ്ങിയപ്പോൾ പരിഭ്രാന്തനായ കുട്ടി പുറത്തിറങ്ങിയിരുന്നു. മാതാപിതാക്കളെ കാണാതെ ഭയന്ന കുട്ടി അടുത്തുള്ള കടയിലെത്തി. അവർ കുട്ടിയെ സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലേക്കയച്ചു. അപ്പോഴേക്കും മാതാപിതാക്കൾ കരിങ്കുന്നത്തെത്തിയിരുന്നു. ഉടൻതന്നെ തൊടുപുഴ ട്രാഫിക് എസ്.ഐ പി.കെ. വേണുഗോപാലൻ നായർ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കളെത്തി കുട്ടിയെ കൊണ്ടുപോയി.
Loading...
COMMENTS