അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നുതിന്നു

05:01 AM
16/03/2019
അടിമാലി: പശുക്കിടാവിനെ രാത്രിയിൽ അജ്ഞാതജീവി കടിച്ചുകൊന്നു. പുലിയെന്ന് സംശയം. അടിമാലി ചാറ്റുപാറയിലാണ് സംഭവം. ചാറ്റുപാറ പനിച്ചക്കുടി ജോസഫി​െൻറ പശുക്കിടാവിനെയാണ് കൊന്നത്. കൂട്ടിൽനിന്ന് കടിച്ചെടുത്ത് 70 മീറ്ററോളം അകലെ കൊണ്ടുപോവുകയും ചെയ്തു. കിടാവ് ചത്തുകിടക്കുന്നതിന് സമീപം പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി. അടിമാലി റേഞ്ചിൽ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് സംഭവം. വിവരം രാവിലെ വനപാലകരെ അറിയിച്ചെങ്കിലും ഇവിടെ എത്തുന്നതിനോ പരിശോധന നടത്തുന്നതിനോ തയാറായില്ല. പരാതി പറഞ്ഞവരോട് അടുത്തുള്ള വെറ്ററിനറി ഡോക്ടറെ അറിയിച്ച് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കാനുമായിരുന്നു മറുപടി. ഇത് നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ജനങ്ങൾ ഭീതിയിലാണ്.
Loading...
COMMENTS