സ്ത്രീരോഗ ചികിത്സയിലെ ആയുർവേദ പ്രതിഭകൾ ശ്രദ്ധേയരായി

05:01 AM
16/03/2019
തൊടുപുഴ: ആയുർവേദ രീതിയിൽ സ്ത്രീരോഗ ചികിത്സയിലും വന്ധ്യത ചികിത്സയിലും കഴിവുതെളിയിച്ച രണ്ട് വനിത ഡോക്ടർമാരെ ആദരിച്ചു. സീനിയർ ആയുർവേദ മെഡിക്കൽ ഓഫിസർമാരായ പത്തനംതിട്ടയിലെ ഡോ. വഹീദ റഹ്മാനെയും പാലക്കാട്ടുനിന്നുള്ള ഡോ. എം.എ. അസ്മാബിയെയുമാണ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഡോക്ടർമാർക്കായി നടത്തിയ ശാസ്ത്ര പഠന ക്ലാസിൽ ആദരിച്ചത്. കേരള സർക്കാറി​െൻറ മികച്ച ഡോക്ടർക്കുള്ള 'ചരക' പുരസ്കാരം, ആയുർവേദ മെഡിക്കൽ അസോസിയേഷ​െൻറ 'ഭിഷക് പ്രതിഭ' പുരസ്കാരം എന്നിവ ഡോ. വഹീദ റഹ്മാെന തേടിയെത്തിയിരുന്നു. ഇപ്രാവശ്യത്തെ 'ഭിഷക് പ്രതിഭ' പുരസ്കാരം ഡോ. എം.എ. അസ്മാബിക്കാണ് ലഭിച്ചത്.
Loading...
COMMENTS