പഞ്ചായത്ത് ഓഫിസിൽ കരാർ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

05:01 AM
16/03/2019
മൂന്നാർ: ഇടമലക്കുടി . ഓഫിസിൽ ഡാറ്റ എൻട്രി ജോലിചെയ്യുന്ന ഗണേഷനാണ് (40) കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഓഫിസിലെത്തിയ ഗണേഷൻ പഞ്ചായത്ത് സെക്രട്ടറി പോൾ ബേബി സാമുവലുമായി തർക്കത്തിലേർപ്പെടുകയും േബ്ലഡ് ഉപയോഗിച്ച് ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയുമായിരുന്നു. വ്യാജ ബില്ലുകൾ നിർമിച്ച് സർക്കാർ ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് മുൻ പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രനെ ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു. ഗണേഷനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രശ്നത്തിൽ അനുകൂല റിപ്പോർട്ട് നൽകണമെന്ന് ഗണേഷൻ പലവട്ടം നിലവിലെ സെക്രട്ടറി പോൾ ബേബിയോട് ആവശ്യപ്പെട്ടിരുന്നേത്ര. ഇതിന് തയാറാകാതെ വന്നതോടെ ഗണേഷൻ സെക്രട്ടറിയുടെ സർവിസ് ബുക്ക് എടുത്തുമാറ്റിയെന്നു പറയുന്നു. ബുക്ക് നൽകാൻ കൂട്ടാക്കാത്തതിനെ തുടർന്ന് സെക്രട്ടറി ദേവികുളം പൊലീസിൽ പരാതി നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗണേഷ​െൻറ കൈയിലെ മുറിവ് ഗുരുതരമല്ല.
Loading...
COMMENTS