Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2019 11:32 PM GMT Updated On
date_range 12 March 2019 11:32 PM GMTലോക്സഭ െതരഞ്ഞെടുപ്പ്: വൈദികർ നിഷ്പക്ഷത പാലിക്കണമെന്ന് ബിഷപ്
text_fieldsbookmark_border
ചെറുതോണി: ലോക്സഭ െതരഞ്ഞെടുപ്പിൽ നിഷ്പക്ഷത പാലിക്കണമെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പരസ്യപ ്രസ്താവന നടത്തരുതെന്നും ഇടുക്കി രൂപത അധ്യക്ഷന്മാർ ജോൺ നെല്ലിക്കുന്നേൽ രൂപതയിലെ വൈദികർക്ക് നിർദേശം നൽകി. ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ രൂപതയിലെ വൈദികർക്കായുള്ള വാട്സ് ആപ് ഗ്രൂപ്പിലാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് രൂപത വക്താവ് അറിയിച്ചു. രൂപതയിലെ 130 പള്ളികളിലായി 187 വൈദികരാണുള്ളത്. ഇത് വൈദികർക്ക് മാത്രമുള്ള നിർദേശമാണെന്നും വിശ്വാസികൾക്ക് ബാധകമല്ലെന്നും രൂപത കാര്യാലയമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story