പ്ലാസ്​റ്റിക്​ നിരോധനം പാളി: തൊടുപുഴ നഗരസഭ  കർശന നടപടിക്ക്​

  • പരിശോധന അയഞ്ഞതിൽ വിമർശനവുമായി കൗൺസിലർമാർ

09:54 AM
06/03/2020
ഏലപ്പാറ ടൗണിന് നടുവിലെ പ്ലാസ്​റ്റിക്​ മാലിന്യക്കൂമ്പാരം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്​​റ്റി​ക്​  നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ തീ​രു​മാ​നം. ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ഴും പ്ലാ​സ്​​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ യ​ഥേ​ഷ്​​ടം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന വി​ഷ​യം കൗ​ൺ​സി​ലി​ൽ ച​ർ​ച്ച​യാ​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നും പി​ഴ ഇൗ​ടാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ജ​നു​വ​രി ഒ​ന്നു മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ വീ​ണ്ടും പ്ലാ​സ്​​റ്റി​ക്​​ നി​ർ​മി​ത വ​സ്​​തു​ക്ക​ൾ ക​ട​ക​ളി​ലൂ​ടെ ന​ൽ​കു​ന്നു​വെ​ന്ന വി​ഷ​യം കൗ​ൺ​സി​ല​ർ​മാ​ർ വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ വി​മ​ർ​ശ​ന​മാ​യി ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.  

നി​രോ​ധി​ക്ക​പ്പെ​ട്ട പ​ല പ്ലാ​സ്​​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളും  ന​ഗ​ര​ത്തി​ൽ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്​ പ​രി​ശോ​ധ​ന​ക​ളും തു​ട​ർ ന​ട​പ​ടി​ക​ളും നി​ല​ച്ച​തോ​ടെ​യാ​ണെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ പി​ന്നീ​ട് ഇ​ല്ലാ​തെ​പോ​യ​താ​ണ് നി​രോ​ധ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ ഭ​ര​ണ-​​പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 

Loading...
COMMENTS