മാ​ലി​ന്യ​പ്ര​ശ്​​നം:  മ​ച്ചി​പ്ലാ​വി​ലെ ഫ്ലാ​റ്റിൽനിന്ന്​  കു​ടും​ബ​ങ്ങ​ൾ പ​ടി​യി​റ​ങ്ങു​ന്നു

  • ആ​റു​നി​ല കെ​ട്ടി​ട​ത്തി​ല്‍ 217 ഫ്ലാ​റ്റു​ക​ൾ

11:16 AM
19/02/2020
ഫ്ലാറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നു

അ​ടി​മാ​ലി: ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ മ​ച്ചി​പ്ലാ​വി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന്​ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ കൂ​ടി പ​ടി​യി​റ​ങ്ങി. ഇ​തോ​ടെ ഫ്ലാ​റ്റ് ഉ​പേ​ക്ഷി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. മ​ലി​ന​ജ​ലം പൊ​ട്ടി​യൊ​ലി​ച്ച് ഫ്ലാ​റ്റ് ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി. ഇ​തോ​ടെ ഇ​വി​ടെ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​താ​ണ്​ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. ഫ്ലാ​റ്റി​​െൻറ താ​ഴെ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഏ​റ്റ​വും ദു​രി​തം. ഇ​വ​രു​ടെ മു​റി​യു​ടെ സ​മീ​പ​ത്താ​ണ് മാ​ലി​ന്യ ടാ​ങ്കും ക​ക്കൂ​സ് ടാ​ങ്കു​ക​ളും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ലി​ന​ജ​ല ടാ​ങ്ക് നി​റ​ഞ്ഞു​ക​വി​ഞ്ഞ് മു​റ്റ​ത്തേ​ക്കും മു​റി​ക​ളി​ലേ​ക്കും ക​യ​റു​ന്ന​താ​യാ​ണ് താ​ഴേ​നി​ല​യി​ൽ താ​മ​സി​ക്കു​ന്ന എ​ട്ട്​ കു​ടും​ബ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ദു​ർ​ഗ​ന്ധം പ​ര​ന്ന​തോ​ടെ ആ​ളു​ക​ൾ​ക്ക് ത​ല​വേ​ദ​ന​യും ഛർ​ദി​യും പ​തി​വാ​യ​താ​യി പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ച് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​യ​ത്. അ​ടു​ത്തി​ടെ നാ​ല് കു​ടും​ബ​ങ്ങ​ൾ​കൂ​ടി ഇ​വി​ടെ​നി​ന്ന്​ പോ​യി​രു​ന്നു. ഇ​തി​നി​ടെ മ​ഞ്ഞ​നി​റം ക​ല​ർ​ന്ന കു​ടി​വെ​ള്ള​വും ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​താ​യി താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. ഒ​രു​വ​ർ​ഷം മു​മ്പാ​ണ്​ ഫ്ലാ​റ്റ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തൊ​ഴി​ല്‍ വ​കു​പ്പി​ന് കീ​ഴി​ലെ സം​സ്ഥാ​ന ഭ​വ​നം ഫൗ​ണ്ടേ​ഷ​നാ​ണ് ഫ്ലാ​റ്റ്​ നി​ർ​മി​ച്ച​ത്. ആ​റു​നി​ല കെ​ട്ടി​ട​ത്തി​ല്‍ 217 ഫ്ലാ​റ്റു​ക​ളു​ണ്ട്. കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ഹാ​ള്‍ ഉ​ള്‍പ്പെ​ടെ 400 ച​തു​ര​ശ്ര വി​സ്തീ​ര്‍ണ​മാ​ണ് ഓ​രോ ഫ്ലാ​റ്റി​നു​മു​ള്ള​ത്. 17 കോ​ടി മു​ട​ക്കി ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​തി​​െൻറ നി​ർ​മാ​ണം. മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ർ​മി​ച്ച പ്ലാ​ൻ​റാ​ണ്​ ഇ​പ്പോ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ന്ന​ത്.

Loading...
COMMENTS