വേനൽ: അഞ്ചിരി പാടശേഖരം വരണ്ടുണങ്ങുന്നു

  • ഹെ​ക്​​ട​ർ ക​ണ​ക്കി​ന്​ നെ​ൽ​കൃ​ഷി ന​ശി​ച്ചു

10:27 AM
14/02/2020
വേനലിനെ തുടർന്ന്​ വരണ്ട്​ കിടക്കുന്ന അഞ്ചിരി പാടശേഖരം

തൊ​ടു​പു​ഴ: വേ​ന​ലി​നെ തു​ട​ർ​ന്ന്​ ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ അ​ഞ്ചി​രി​യി​ൽ ഹെ​ക്​​ട​ർ ക​ണ​ക്കി​ന്​ നെ​ൽ​കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. ആ​ല​ക്കോ​ട്​ പ​ഞ്ചാ​യ​ത്തി​ലാ​ണ്​ അ​ഞ്ചി​രി​പാ​ട ശേ​ഖ​രം . 30 ഹെ​ക്​​ട​റി​ലാ​ണ്​ ഇ​വി​ടെ നെ​ൽ​കൃ​ഷി. ഇ​തി​ൽ  ര​ണ്ട്​ ഏ​ക്ക​റോ​ളം ക​രി​ഞ്ഞു​ണ​ങ്ങി . ബാ​ക്കി​യു​ള്ള​വ ക​തി​രാ​യി നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും 20 ശ​ത​മാ​നം ഉ​ൽ​പാ​ദ​നം പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന്​ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ഴ മാ​റി നി​ൽ​ക്കു​ന്ന​താ​ണ്​ നെ​ൽ​കൃ​ഷി ഉ​ണ​ങ്ങാ​ൻ കാ​ര​ണം. ഒ​രു ഹെ​ക്​​ട​റി​ൽ നി​ന്ന്​ 3000 കി​ലോ​യെ​ങ്കി​ലും ഉ​ൽ​പാ​ദ​നം ഉ​ണ്ടാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ 80 ശ​ത​മാ​നം വി​ള​വും ല​ഭി​ക്കാ​ത്ത സാ​ച​ര്യം ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച്​ വ​ലി​യ ന​ഷ്​​ടം ഉ​ണ്ടാ​ക്കും. അ​റു​​പ​തോ​ളം ക​ർ​ഷ​ക​രാ​ണ്​ പാ​ട ശേ​ഖ​ര സ​മി​തി​ക്ക്​ കീ​ഴി​ലു​ള്ള​ത്.

പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി​ക്കാ​രു​ടെ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന്​ ശേ​ഷം 40 ട​ൺ നെ​ല്ല്​ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​രി​ച്ച്​ കേ​ര​ള സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​നാ​ണ്​ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ,  ഇ​ത്ത​വ​ണ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന്​ പോ​ലും നെ​ല്ല്​ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.  അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി പാ​ട​ശേ​ഖ​രം വി​ള​വെ​ടു​പ്പ്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ഇ​ൻ​ഷു​ർ ചെ​യ്​​തി​ട്ടു​ണ്ട്. എ​ന്നാ​ൽ, പാ​ട​ശേ​ഖ​രം മു​ഴു​വ​ൻ ഉ​ണ​ങ്ങി ന​ശി​ക്കാ​ത്ത​തി​നാ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്ന്​ കൃ​ഷി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത​ട​ക്കം അ​ഞ്ചി​രി​പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ലി​യ നാ​ശ​മാ​ണ്​ ഉ​ണ്ടാ​യ​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട​തും ഏ​റ്റ​വും വ​ലു​തു​മാ​യ നെ​ൽ​കൃ​ഷി​യി​ട​ത്തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ്​ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വി​ള​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക്​ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ പാ​ട​ശേ​ഖ​ര സ​മി​തി വൈ​സ്​ പ്ര​സി​ഡ​ൻ​റും പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റു​മാ​യ ടോ​മി ക​വാ​ലം ആ​വ​ശ്യ​പ്പെ​ട്ടു.

Loading...
COMMENTS