Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൗരത്വ നിയമം:...

പൗരത്വ നിയമം: താക്കീതായി വനിത പ്രതിഷേധം

text_fields
bookmark_border
പൗരത്വ നിയമം: താക്കീതായി വനിത പ്രതിഷേധം
cancel
camera_alt???????? ????????? ?????????????????? ????????? ?????????????? ??????????? ???????????????? ???????????? ???? ??????? ?????????????????? ????.????.???.??? ????????? ???? ????????? ????????????? ?????. ??.???. ?????????????? ????????????? ????????????

തൊ​ടു​പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ ബി​ൽ പാ​സാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ താ​ക്കീ​താ​യി തൊ​ടു ​പു​ഴ​യി​ൽ വ​നി​ത പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. വി​മ​ൻ​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. മാ​ർ​ക്ക​റ്റ്​ റോ​ഡ്​ വ​ഴി ഗാ​ന്ധി​സ്ക്വ​യ​റി​ൽ എ​ത്തി​യ​ശേ​ഷം ചേ​ർ​ന്ന പ്ര​തി​ഷേ​ധ​യോ​ഗം എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വ​നി​ത ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് മെം​ബ​ർ ജു​ബൈ​രി​യ്യ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ന്ത്യ​യു​ടെ മ​ണ്ണ് എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടേ​തു​മാ​ണെ​ന്നും അ​ത് ആ​രു​ടെ​യെ​ങ്കി​ലും കു​ത്ത​ക ആ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​െ​ണ​ങ്കി​ൽ അ​തി​നെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നും അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ഉ​യ​ർ​ന്നു​വ​രു​ന്ന വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ക​ണ്ടി​ല്ല എ​ന്ന് ന​ടി​ച്ച് ഏ​റെ​നാ​ൾ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. ഈ ​രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ക്കും തു​ല്യ​ത​യോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന വാ​ഗ്​​ദാ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ആ ​ഭ​ര​ണ​ഘ​ട​ന രൂ​പ​പ്പെ​ടു​ത്തി​യ ര​ക്തം എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടേ​തു​മാ​ണ്. അ​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ ഇ​നി​യും ഏ​ത​റ്റം​വ​രെ​യും പോ​കേ​ണ്ടി​വ​ന്നാ​ൽ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ. ​ന​സി​യ ഹ​സ​ൻ സ്വാ​ഗ​ത​വും എം.​ജി.​എം മ​ർ​ക്ക​സ്സു​ദ​അ​വ പ്ര​തി​നി​ധി ഷീ​ജ ഷി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. സ​ഫി​യ ബ​ഷീ​ർ, ഷാ​നി​ത അ​ലി​യാ​ർ, ബീ​മ അ​ന​സ്, ഷീ​ജ നൗ​ഷാ​ദ്, ഐ​ഷ ബാ​വ, ലൈ​ല കു​ഞ്ഞ് മു​ഹ​മ്മ​ദ്, റാ​ഷി​ദ, ബു​ഷ്റ ഇ​സ്മാ​യി​ൽ, ന​ജ്മ ഫ​ർ​സാ​ന, അ​മീ​ന അ​മീ​ർ, റ​ഷീ​ദ ബീ​വി, റ​ഹീ​മ, ഷൈ​ല, സു​നി​ത, വി.​പി. സ​ർ​ജ, റം​ല സു​ലൈ​മാ​ൻ, ഷ​മീ​ന ഷ​ക്കീ​ർ, ഫാ​ത്തി​മ അ​സീ​സ്, നാ​ഷി​ദ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ റാ​ലി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story