ബസ്​സ്​റ്റാൻഡിൽ  മിന്നൽ പരിശോധന 

  • മ​ദ്യ​പി​ച്ച്​ ബ​സ്​ ഓ​ടി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ 

10:54 AM
26/11/2019
െതാടുപുഴ ട്രാഫിക്​ എസ്​.ഐ നേതൃത്വത്തിൽ പ്രൈവറ്റ്​ ബസുകളിൽ നടത്തിയ പരിശോധന

തൊ​ടു​പു​ഴ: മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന ബ​സ് ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടാ​ൻ തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ രാ​വി​ലെ ട്രാ​ഫി​ക് പൊ​ലീ​സി​​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന. ബ്ര​ത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ചു​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ഡ്രൈ​വ​റെ പി​ടി​കൂ​ടി. മൂ​വാ​റ്റു​പു​ഴ-​ചീ​നി​ക്കു​ഴി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന അ​ശോ​ക് ബ​സി​​െൻറ ഡ്രൈ​വ​ർ ബി​ബി​നെ​യാ​ണ് മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പി​നു​ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. 

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ മ​ദ്യ​പി​ച്ച്​ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ണ്ടെ​ന്ന ര​ഹ​സ്യ​പ​രാ​തി ല​ഭി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ ട്രാ​ഫി​ക്​ എ​സ്.​ഐ ടി.​എം. ഇ​സ്​​മാ​യി​ൽ പ​റ​ഞ്ഞു. ഡ്രൈ​വ​റെ പി​ടി​കൂ​ടി​യ​ശേ​ഷം പൊ​ലീ​സി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം വേ​റെ ഡ്രൈ​വ​റെ ഉ​പ​യോ​ഗി​ച്ചാ​ണ്​ സ​ർ​വി​സ് തു​ട​ർ​ന്ന​ത്. 46 സ്വ​കാ​ര്യ ബ​സു​ക​ളും 13 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും മൂ​ന്ന്​ സ്കൂ​ൾ ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ 62 വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 7.30 മു​ത​ൽ എ​ട്ടു​വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. യൂ​നി​ഫോം ധ​രി​ക്കാ​ത്ത​തി​ന്​ ര​ണ്ട്​ ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്ന്​ 250 രൂ​പ വീ​തം പി​യീ​ടാ​ക്കി. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ ട്രാ​ഫി​ക് എ​സ്.​ഐ പ​റ​ഞ്ഞു.

Loading...
COMMENTS