Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറിലെ കുടിവെള്ള...

മൂന്നാറിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു

text_fields
bookmark_border
മൂന്നാറിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു
cancel
camera_alt????????? ?????????????? ???? ??????? ????????????????

മൂ​ന്നാ​ർ: ക​ന്നി​മ​ല​യാ​റി​ന് കു​റു​കെ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച്​ മൂ​ന്നാ​റി​ലും സ​മീ​പ​ങ്ങ​ളി​ലും കു​ടി ​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ജ​ല​വി​ഭ​വ വ​കു​പ്പി​​െൻറ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ന​ബാ​ർ​ഡി​​െൻറ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നാ​ലു​കോ​ടി രൂ​പ മു​ട​ക്കി ക​ന്നി​മ​ല​യാ​റ്റി​ന് കു​റു​കെ ര​ണ്ട് ത​ട​യ​ണ​ക​ളാ​ണ് നി​ര്‍മി​ക്കു​ന്ന​ത്.

മൂ​ന്നാ​ര്‍ പെ​രി​യ​വാ​ര മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പ​മാ​ണ്​ ആ​ദ്യ ത​ട​യ​ണ. ര​ണ്ടാം ഘ​ട്ട​മാ​യി ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ന് സ​മീ​പം ത​ട​യ​ണ നി​ർ​മി​ക്കും. ര​ണ്ട് ത​ട​യ​ണ​യി​ലു​മാ​യി 30,000 ലി​റ്റ​ര്‍ ക്യൂ​ബി​ക്ക് ജ​ലം സം​ഭ​രി​ക്കാ​ന്‍ ക​ഴി​യും. ജ​ല​ല​ഭ്യ​ത കു​റ​യു​ക​യും ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്താ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി ന​ബാ​ർ​ഡി​ന്​ സ​മ​ര്‍പ്പി​ച്ച​ത്. ത​ട​യ​ണ നി​ർ​മാ​ണം ഒ​രു​മാ​സം മു​മ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും ചി​ല​ർ ത​ട​സ്സ​വാ​ദ​വു​മാ​യി എ​ത്തി​യ​തോ​ടെ നി​ര്‍ത്തി​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ല​ക്ട​ര്‍ അ​നു​മ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story