Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightലൈസൻസിന് ഇനി കന്നട...

ലൈസൻസിന് ഇനി കന്നട ബോർഡ് നിർബന്ധം

text_fields
bookmark_border
ലൈസൻസിന് ഇനി കന്നട ബോർഡ് നിർബന്ധം
cancel

ബം​ഗ​ളൂ​രു: ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ വാ​ണി​ജ്യ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ര്‍ഡു​ക​ളി​ല്‍ 60 ശ​ത​മാ ​നം ക​ന്ന​ട നി​ർ​ബ​ന്ധ​മാ​ക്കി ബി.​ബി.​എം.​പി ക​മീ​ഷ​ണ​ര്‍ ബി.​എ​ച്ച്. അ​നി​ല്‍കു​മാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ബോ​ർ​ഡു​ക​ളി​ൽ മ​റ്റു ഭാ​ഷ​ക​ൾ ആ​കാ​മെ​ങ്കി​ലും പ്ര​ഥ​മ പ​രി​ഗ​ണ​ന ക​ന്ന​ട​ക്കാ​യി​രി​ക്ക​ണം. ക​ർ​ണാ​ട​ക രാ​ജ്യോ​ത്സ​വ ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ഉ​ത്ത​ര​വ്​ ന​ട​പ്പാ​വും. നി​ല​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ല്ല. െക​ട്ടി​ട നി​ർ​മാ​ണ ച​ട്ട​പ്ര​കാ​രം വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലും ക​ട​ക​ളി​ലും സ്ഥാ​പി​ക്കു​ന്ന ബോ​ർ​ഡു​ക​ളി​ൽ 60 ശ​ത​മാ​ന​വും ക​ന്ന​ട ഭാ​ഷ​യാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ങ്കി​ലും പ​ല​രും ഇ​ത് പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​തേ​തു​ട​ർ​ന്നാ​ണ് ട്രേ​ഡ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നും പു​തു​ക്കി ന​ൽ​കു​ന്ന​തി​നും ക​ന്ന​ട ബോ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഗൗ​തം കു​മാ​ർ മേ​യ​റാ​യി സ്ഥാ​ന​മേ​റ്റ സ​മ​യ​ത്ത് അ​ദ്ദേ​ഹം ക​ന്ന​ടി​ഗ​ൻ അ​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​ന്ന​ട അ​നു​കൂ​ല സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ന്ന​ട​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള തീ​രു​മാ​നം മേ​യ​ർ ന​ട​പ്പാ​ക്കി​യ​ത്. 2017ൽ ​ട്രേ​ഡ് ലൈ​സ​ൻ​സ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​തെ ക​ന്ന​ട ഡെ​വ​ല​പ്മ​െൻറ് അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ന്ന​ട ബോ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി ബി.​ബി.​എം.​പി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ വ്യാ​പാ​രി​ക​ളും കെ​ട്ടി​ട ഉ​ട​മ​ക​ളും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story