Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightമാസ്ക് ധരിക്കാത്ത...

മാസ്ക് ധരിക്കാത്ത ബി.എം.ടി.സി ജീവനക്കാരിൽനിന്ന് 500 രൂപ പിഴയീടാക്കും

text_fields
bookmark_border
ബംഗളൂരു: ബംഗളൂരു നഗരത്തിലെ കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർക്കിടയിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കാൻ പിഴശിക്ഷ. മാസ്ക് ധരിക്കാതെ ഡ്യൂട്ടിയെടുക്കുന്ന ബി.എം.ടി.സി കണ്ടക്ടർമാരിൽനിന്നും ഡ്രൈവർമാരിൽനിന്നും മറ്റു ജീവനക്കാരിൽനിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം ബംഗളൂരു കെ.ആർ പുരം ഡിപ്പോയിലെ 43 കാരനായ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. മാസ്ക് ധരിക്കാതെ ആദ്യം പിടിക്കപ്പെട്ടാൽ 500 രൂപ പിഴയും രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഗുരുതര നടപടിയും എടുക്കുമെന്ന് വ്യക്തമാക്കിയുള്ള സർക്കുലറും പുറത്തിറക്കി. ബി.എം.ടി.സി ഇൻസ്പെക്ടർമാരായിരിക്കും ഇതുസംബന്ധിച്ച പരിശോധന നടത്തി നടപടിയെടുക്കുക. എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽകിയിട്ടുണ്ടെങ്കിലും പലരും ഇവ ഉപേയാഗിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഇത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ അപകടത്തിലാക്കുകയാണെന്നും മാസ്കും ഗ്ലൗസും ഉപയോഗിക്കാത്ത ജീവനക്കാർക്കെതിരെ കേസെടുക്കാനാണ് തീരുമാനമെന്നും ബി.എം.ടി.സി ഉദ്യോഗസ്ഥർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story