Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightബംഗളൂരുവിൽ കനത്ത മഴ;...

ബംഗളൂരുവിൽ കനത്ത മഴ; രണ്ട​ു​േപർ മരിച്ചു

text_fields
bookmark_border
-മിന്നലോടുകൂടിയുള്ള മഴ വ്യാഴാഴ്ച വരെ തുടരും ബംഗളൂരു: കഴിഞ്ഞ ദിവസം ബംഗളൂരു നഗരത്തിലുണ്ടായ കനത്ത മഴയിൽ രണ്ടുപേർ മരിച്ചു. നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് സോഫ്റ്റ് വെയർ എൻജീനിയറായ യുവതിയും സ്കൂട്ടറിൽ പോകുന്നതിനിടെ മരംവീണ് ലാബ് ടെക്നീഷ്യനുമാണ് മരിച്ചത്. ബംഗളൂരു രാജരാജേശ്വരി നഗറിലെ നന്ദിനി ലേഒൗട്ടിൽ ആർ. ശിൽപയാണ് (21) മരിച്ച യുവ സോഫ്റ്റ് വെയർ എൻജീനിയർ. അടുത്തിടെ ടി.സി.എസിൽ ജോലി കിട്ടിയ യുവതി വീട്ടിൽ ടി.വി കണ്ടിരിക്കുന്നതിനിടെയാണ് അപകടം. ഇവർ താമസിക്കുന്ന വീടിൻെറ മുകൾ ഭാഗത്തായി അയൽക്കാരുടെ നിർമാണത്തിലുള്ള മതിൽ തകർന്നാണ് അപകടം. യുവതിയുടെ വീട്ടിലെ ആസ്ബസ്റ്റോസ് മേൽക്കൂര തകർന്ന് മതിലിൻെറ ഹോളോബ്രിക്സ് കട്ടകൾ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മാതാവിനും പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മതിലുടമ മഹേഷിനെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ ബേഗൂരിലാണ് സ്കൂട്ടറിൽ പോകുന്നതിനിടെ മരം വീണ് 45കാരി മരിച്ചത്. ലാബ് ടെക്നീഷ്യയായ ഹേമയാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് സംഭവം. ബേഗൂരിൽവെച്ച് മരത്തിൻെറ വലിയ ചില്ലയൊടിഞ്ഞ് ഹേമയുടെ മുകളിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുതൽ ബംഗളൂരുവിൽ കനത്ത മഴയാണ് പെയ്തത്. മിന്നലോടെയുള്ള മഴ നഗരത്തിൽ കനത്ത നാശം വിതച്ചു. ഇന്ദിരാനഗർ, ജെ.പി. നഗർ, ജയനഗർ, ചിക്കസാന്ദ്ര, ബസവനഗുഡി തുടങ്ങിയ നഗരത്തിൻെറ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വാഹനങ്ങൾക്കുൾപ്പെടെ കേടുപാട് സംഭവിച്ചു.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ന്യൂനമർദത്തെ തുടർന്നാണ് മിന്നലോടുകൂടിയുള്ള മഴ ലഭിക്കുന്നതെന്നും വ്യാഴാഴ്ച വരെ മഴ തുടരാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകീട്ടും ബംഗളൂരുവിലും കർണാടകയിലെ മറ്റു ഭാഗങ്ങളിലും മഴ പെയ്തു. സംസ്ഥാനത്ത് 53 ലക്ഷത്തിലധികം കുടുംബങ്ങൾ 'ഹൈ റിസ്ക്' വിഭാഗത്തിൽ 1.13 കോടി കുടുംബങ്ങളിലാണ് സർവേ നടത്തിയത് ബംഗളൂരു: കർണാടകത്തിൽ കോവിഡ്-19 ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളവരുടെ സർവേ നടത്തി സർക്കാർ. സംസ്ഥാനത്ത് 1.68 കോടി കുടുംബങ്ങളാണുള്ളത്. ഇതിൽ 1.13 കോടി കുടുംബങ്ങളിൽ നടത്തിയ സർവേയിലാണ് 53.73 ലക്ഷം കുടുംബങ്ങൾ ഹൈ റിസ്ക് വിഭാഗത്തിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 48 ലക്ഷത്തിലധികം കുടുംബങ്ങളിൽ മുതിർന്ന പൗരന്മാരുണ്ടെന്നും സർവേയിൽ പറയുന്നു. മുതിർന്ന പൗരന്മാർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, പകർച്ചപ്പനി തുടങ്ങിയവ ഉള്ളവർക്ക് കോവിഡ് സാധ്യത കൂടുതലാണ്. ഇത്തരം ആളുകളെയാണ് സർവേയിലൂടെ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കും രോഗസാധ്യതയുള്ളതായി സംസ്ഥാന കുടുംബാരോഗ്യ ക്ഷേമവകുപ്പ് നടത്തിയ സര്‍വേയില്‍ പറയുന്നു. ശ്വാസകോശ അസുഖവും പകർച്ചപ്പനിയും ഉള്ളവർക്ക് മറ്റ് അസുഖങ്ങളുള്ളവരേക്കാള്‍ രോഗസാധ്യത കൂടുതലാണ്. ബംഗളൂരു അര്‍ബനിലും കലബുറഗിയിലുമാണ് ഇത്തരക്കാര്‍ കൂടുതലുള്ളത്. കലബുറഗിയില്‍ 13,341 കുടുംബങ്ങളില്‍ സര്‍വേ നടത്തിയപ്പോള്‍ 1,902 കുടുംബങ്ങളില്‍ ഇത്തരക്കാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിവമോഗയാണ് തൊട്ടുപിന്നിലുള്ളത്. മൈസൂരു, ദാവന്‍ഗരെ എന്നിവിടങ്ങളിലും ഇത്തരക്കാരുണ്ടെന്ന് സര്‍വേയിൽ വ്യക്തമാക്കുന്നു. ബംഗളൂരുവില്‍ 68 ശതമാനം സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. ബംഗളൂരു അര്‍ബനില്‍ 3,45,443 പേര്‍ക്ക് സാധ്യത കൂടുതലാണെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ നിരീക്ഷണവും പരിചരണവും ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനാണ് സര്‍വേ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ജാവൈദ് അക്തര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ രോഗ വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കാനാകുമെന്നാണ് സര്‍ക്കാറിൻെറ പ്രതീക്ഷ. വരും ദിവസങ്ങളിൽ സർവേ ബംഗളൂരു അർബൻ ജില്ലയിൽ പൂർത്തിയാക്കും. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ വിവരശേഖരണം നടത്തി അവർക്കാവശ്യമായ നിർദേശവും മറ്റും നൽകും. കർഷകർക്ക് ഇനി ഫ്ലിപ്കാർട്ടിലൂടെ മാമ്പഴം വിൽക്കാം ബംഗളൂരു: ലോക്ഡൗണിൽ മാമ്പഴം വിൽക്കാനാവാതെ പ്രതിസന്ധിയിലായ കർഷകർക്ക് സഹായവുമായി മാംഗോ ഡെവലപ്മൻെറ് ആൻഡ് മാർക്കറ്റിങ് കോർപറേഷൻ. ഒാൺലൈനിൽ മാമ്പഴം വിൽക്കാനുള്ള സൗകര്യമാണ് കർഷകർക്കായി ഒരുക്കുന്നത്. പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടുമായി ചേർന്നുകൊണ്ടാണ് കോർപറേഷൻ ഒാൺലൈൻ വിൽപന ആരംഭിക്കുന്നത്. ബംഗളൂരു അര്‍ബന്‍, കോലാര്‍, ഹാവേരി, ഹുബ്ബള്ളി, ധാര്‍വാഡ്, ബെളഗാവി തുടങ്ങിയ സ്ഥലങ്ങളിലെ മാമ്പഴങ്ങള്‍ ഉപഭോക്താക്കള്‍ക്കു ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കോവിഡ് -19ൻെറ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മാമ്പഴ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ് ഈ നീക്കം. ഫ്ലിപ്കാര്‍ട്ട് വഴി ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തയിനം മാമ്പഴങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഇതിനുള്ള സാങ്കേതിക ക്രമീകരണങ്ങളും മറ്റു ഡെലിവറിയും ഫ്ലിപ്കാർട്ട് ഏർപ്പെടുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story