Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:36 PM GMT Updated On
date_range 20 Oct 2019 11:36 PM GMTകൂടത്തായി കൊലപാതക പരമ്പര: സിലി വധക്കേസിൽ പ്രൊഡക്ഷൻ വാറൻറ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി സെബാസ്റ്റ്യൻ (43) വധക്കേസിൽ മുഖ്യപ്രതി പൊന്നാമറ്റം ജോളി (47)യെ കോടത ിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറൻറ് അപേക്ഷ താമരേശ്ശരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) തിങ്കളാഴ്ച പരിഗണിക്കും. ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ജില്ല ജയിലിൽ കഴിയുന്ന ജോളിയെ സിലി വധക്കേസിലും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായാണ് ഈ നടപടി. അന്വേഷണ ഉദ്യോഗസ്ഥർ ശനിയാഴ്ച കൈമാറിയ അപേക്ഷ അസി. പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ കോടതി മുമ്പാകെ തിങ്കളാഴ്ച രാവിലെ സമർപ്പിക്കും. ഇതിനകം അറസ്റ്റ് രേഖപ്പെടുത്തിയ കേസിൽ റിമാൻഡ് ചെയ്യാനായി ജോളിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ച് അന്നുതന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിൻെറ തീരുമാനമെന്നറിയുന്നു. കേസിലെ രണ്ടാം പ്രതി കാക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി(44)യുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story