ഭീതി പരത്തി പുല്ലിന്​ തീപിടിത്തം

  • ഇന്നലെ രണ്ടിടത്ത്​ തീപിടിത്തം

11:39 AM
24/02/2020
കൃഷ്ണപുരം സി.പി.സി.ആർ.െഎക് സമീപത്ത് പടർന്ന തീ കെടുത്തുന്ന അഗ്നിരക്ഷാസംഘം

കാ​യം​കു​ളം: ഉ​ണ​ങ്ങി​യ പു​ല്ലു​ക​ളി​ൽ തീ​പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഞാ​യ​റാ​ഴ്ച ഒ​രു മ​ണി​ക്കൂ​റി​ന​കം ര​ണ്ടി​ട​ത്ത് ന​ട​ന്ന തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സം​ഘം എ​ത്തി​യാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. വ​നി​ത പോ​ളി​ടെ​ക്നി​ക്കി​ന്​ മു​ൻ​ഭാ​ഗ​ത്തെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പു​ല്ലു​ക​ൾ​ക്കും മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​നും ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. പ്ലാ​സ്​​റ്റി​ക് അ​ട​ക്ക​മു​ള്ള​വ ക​ത്തി​യ പു​ക റോ​ഡി​ൽ വ്യാ​പി​ച്ച​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ച്ചു. തു​ട​ർ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സം​ഘം എ​ത്തി അ​ണ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​മ​ണി​യോ​ടെ കൃ​ഷ്ണ​പു​രം സി.​പി.​സി.​ആ​ർ.െ​എ​ക്ക് കി​ഴ​ക്കു​വ​ശ​ത്തെ തു​റ​സ്സാ​യ ഭാ​ഗ​ത്തെ ഉ​ണ​ങ്ങി​യ പു​ല്ലി​നും പാ​ഴ്ച്ചെ​ടി​ക​ൾ​ക്കു​മാ​ണ് തീ​പ​ട​ർ​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ൾ​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​താ​യ​തോ​ടെ​യാ​ണ് അ​ഗ്​​നി​ര​ക്ഷാ​സം​ഘ​ത്തെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി എ​ത്തി​യാ​ണ്  തീ ​കെ​ടു​ത്തി​യ​ത്. വീ​ടു​ക​ൾ​ക്ക് സ​മീ​പം വ​രെ തീ ​എ​ത്തി​യി​രു​ന്നു. സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ് ജി. ​ജ​യ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഒാ​ഫി​സ​ർ എ. ​ശ്രീ​കു​മാ​ർ, ഒാ​ഫി​സ​ർ​മാ​രാ​യ നി​ഷാ​ദ്, ര​തീ​ഷ്, വി​പി​ൻ​രാ​ജ്, സു​ധീ​ഷ്, ഹോം​ഗാ​ർ​ഡു​മാ​രാ​യ േഗാ​പ​കു​മാ​ർ, ര​ഘു​കു​മാ​ർ എ​ന്നി​വ​രാ​ണ്  സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Loading...
COMMENTS