കൊറോണ: സർവസജ്ജം മെഡിക്കൽ കോളജ്

  • ആ​ളു​ക​ൾ അ​ധി​കം എ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ലാ​ണ്​ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ

11:21 AM
03/02/2020
ആലപ്പുഴ കലക്​ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മന്ത്രി ജി. സുധാകരൻ, കലക്​ടർ എം. അഞ്​ജന, നാഷ​നൽ ഹെൽത്ത്​ മിഷൻ ഡയറക്​ടർ ഡോ. രത്തൻ ഖേൽക്കർ തുടങ്ങിയവർ

ആ​ല​പ്പു​ഴ: ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ആ​ശ​ങ്ക​യു​ടെ മ​ണി​ക്കൂ​റു​ക​ളാ​യി​രു​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ​രി​സ​ര​ത്ത്. ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഒ​രാ​ൾ​ക്ക്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​താ​യ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ത്. വി​വ​രം വേ​ഗം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ എ​ത്തി​യ​വ​ർ സ്​​പെ​ഷ​ൽ വാ​ർ​ഡു​ക​ളും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളും എ​വി​ടെ​യെ​ന്ന്​ അ​റി​യാ​ൻ ആ​ശു​പ​ത്രി ഗ്രൗ​ണ്ടി​ൽ വ​ലം​വെ​ച്ചു. ആ​ശു​പ​ത്രി​യി​ലെ മു​ഖ്യ കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി ആ​ളു​ക​ൾ അ​ധി​കം എ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ഒ​രു​ക്കി​യ​ത്. അ​തോ​ടൊ​പ്പം ത​ന്നെ ജീ​വ​ന​ക്കാ​രും സ​ർ​വ​സ​ജ്ജ​രാ​യി. 

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​യി 28 കി​ട​ക്ക​ക​ളു​ള്ള ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്​ ത​യാ​റാ​ണ്​. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​ർ അ​ട​ങ്ങി​യ സം​ഘം നി​ല​വി​ലു​ണ്ട്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ ജീ​വ​ന​ക്കാ​രെ​യും വി​ന്യ​സി​ച്ചു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടാ​ൻ കാ​ര്യ​മി​ല്ലെ​ന്നും സ​ർ​വ​സ​ജ്ജ​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​ ഡോ. ​ആ​ർ.​വി. രാം​ലാ​ൽ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ർ.​എം.​ഒ ക്വാ​ർ​​ട്ടേ​ഴ്​​സ്​ കെ​ട്ടി​ട​ത്തി​ലാ​ണ്​ ഒ​രു വാ​ർ​ഡ്. ഇ​വി​ടെ നി​ല​വി​ൽ ര​ണ്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​മീ​പ​ത്തെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലെ ര​ണ്ട്​ നി​ല​ക​ളി​ലാ​യി 10 കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ച്ചു. ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക്​ കൂ​ട്ടി​രി​പ്പു​കാ​രെ അ​നു​വ​ദി​ക്കി​ല്ല. ഇ​വ​ർ​ക്കു​ള്ള ആ​ഹാ​രം അ​ധി​കൃ​ത​രാ​ണ്​ ന​ൽ​കു​ന്ന​ത്. മു​ഴു​വ​ൻ സ​മ​യം ന​ഴ്​​സി​​െൻറ​യും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​​െൻറ​യും പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്തി. സം​വി​ധാ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ നോ​ഡ​ൽ ഓ​ഫി​സ​റെ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Loading...
COMMENTS