Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകു​മ്പ​ളം ടോ​ൾ...

കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ വീ​ണ്ടും ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം

text_fields
bookmark_border
കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ വീ​ണ്ടും ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം
cancel
camera_alt???? ??????????? ????????????? ???? ???????????? ????????????????????

നെ​ട്ടൂ​ർ: കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ വീ​ണ്ടും ടോ​ൾ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം. കാ​ർ യാ​ത്ര​ക്കാ​രെ ഭീ ​ഷ​ണി​പ്പെ​ടു​ത്തി ചി​ല്ല് ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 1.30 ഓ​ടേ​യാ​ണ് സം​ഭ​വം. അ​രൂ​ർ ഭാ​ഗ​ത്തു​നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി ഇ​ട​പ്പ​ള്ളി ലു​ലു മാ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ക്സി കാ​റി​​െൻറ മു​ൻ​വ​ശ​ത്തെ ചി​ല്ല് ടോ​ൾ ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ര​ൻ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത ഡ്രൈ​വ​റെ ജീ​വ​ന​ക്കാ​ർ കൂ​ട്ടം​ചേ​ർ​ന്ന് മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​റ്റ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ന്തി​രി​പ്പി​ച്ചു.

ടൂ​റി​സ്​​റ്റ്​ ടാ​ക്സി ഡ്രൈ​വ​റാ​യ ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി സൗ​ഫ​ലി​നാ​ണ് (28) മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വം ക​ണ്ട് മ​റ്റ് വാ​ഹ​ന​ങ്ങ​ളും പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടു. വി​വ​ര​മ​റി​ഞ്ഞ് ​െപാ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ടോ​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​രീ​ക്ഷി​ക്കാ​ൻ സി.​സി.​ടി.​വി.​കാ​മ​റ ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നി​രി​ക്കെ, ടോ​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​ക്ര​മം ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടോ എ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ചോ​ദി​ക്കു​ന്ന​ത്‌. പ​രി​ക്കേ​റ്റ സൗ​ഫ​ൽ പ​ന​ങ്ങാ​ട് ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ശേ​ഷം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story