തടങ്കല്‍ പാളയങ്ങള്‍ തീർത്ത് അരാജകത്വത്തിന് ശ്രമം –ജസ്റ്റിസ് കെമാല്‍ പാഷ
text_fieldsആലപ്പുഴ: ഇസ്രായേല്‍ മോഡലില്‍ തടങ്കല്‍ പാളയങ്ങള്‍ സൃഷ്ടിച്ച് രാജ്യത്ത് അരാജകത്വത്തിനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദിയ്യയുടെയും വിവിധ മഹല്ലുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫലസ്തീനികള്‍ക്ക് സ്വന്തം രാജ്യത്ത് ജീവിക്കാനാവാത്ത സ്ഥിതിയാണ്. അതുപോലെ ഇന്ത്യയെയും ആക്കാനാണ് നീക്കം. ഇസ്രായേല്‍ ഉപദേശങ്ങള്‍ക്കനുസരിച്ച് നീങ്ങുന്നവര്‍ മനുഷ്യരെ വേര്‍തിരിച്ച് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. എന്‍.പി.ആറും എന്‍.ആര്.സിയും പരസ്പരബന്ധിതമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണ്. അധികാര രാഷ്ട്രീയത്തിന് മതം മറയാക്കിയതിെൻറ അനന്തരഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഐ.എല്‍.പിയുടെ മറവില്‍ സംസ്ഥാനങ്ങളെ വെട്ടിമുറിക്കുകയാണ്. മണിപ്പൂരിനും മേഘാലയക്കും കൊടുത്ത ഐ.എല്‍.പി അഖണ്ഡഭാരതത്തെ വെട്ടിമുറിക്കും. ഇപ്പോള്‍ ത്രിപുരയും ഇത് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനാധിപത്യപരമായ സമരമാര്‍ഗങ്ങളിലൂടെ ഇതിനെ ചെറുത്തുതോല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ഐ.ബി. ഉസ്മാന് ഫൈസി പ്രാർഥന നടത്തി. അനസ് ദേശഭക്തിഗാനം ആലപിച്ചു. ഡി. സുഗതന്, പി. പ്രസാദ്, ആലപ്പുഴ രൂപത വികാരി ജനറല്‍ പയസ് ആറാട്ടുകുളം, ഇല്ലിക്കല്‍ കുഞ്ഞുമോന് എന്നിവര്‍ സംസാരിച്ചു. സലീം മാക്കിയില്‍ പ്രതിജ്ഞയും കുന്നപ്പള്ളി മജീദ് പ്രമേയ അവതരണവും നടത്തി. സി.എ. സലി, മൈതീന്‍ കുഞ്ഞ് മേത്തര്‍, കെ.എസ്. അഷ്റഫ്, എസ്.എം. ഷരീഫ്, കെ. നജീബ്, എ.എം. കാസിം, ബി.എ. ഗഫൂര്‍, മുഹമ്മദ് ബാദുഷ സഖാഫി, പി.എ. ഷിഹാബുദ്ദീന് മുസ്ലിയാര്, ജാഫര്‍ സാദിഖ് സിദ്ദീഖി, അഹമ്മദ് അനസ് മൗലവി, ഷമീര്‍ ഫലാഹി, നവാസ് ജമാല്‍, ഫസലുദ്ദീന്‍, ഷാജി കോയ, എം. മുഹമ്മദ് ഷഫീഖ്, എം. ശംസുദ്ദീന്‍, എം. സലീം, നവാസ് നൈന, അന്‍സാരി ആലപ്പുഴ, നാസര്‍ തങ്ങള്‍, നൗഷാദ്, ഷിബു, കെ. ലത്തീഫ്, ഇ.എന്‍.എസ്. നവാസ്, സബീര്‍ ഖാന് എന്നിവർ സംബന്ധിച്ചു. ഫൈസല്‍ ശംസുദ്ദീന്‍ സ്വാഗതവും ഇഖ്ബാല്‍ സാഗര്‍ നന്ദിയും പറഞ്ഞു.