കാർത്തികപ്പള്ളി: കന്നിവിളവെടുപ്പ് നൂറുമേനിയായതിെൻറ സന്തോഷത്തിലാണ് കാർത്തിക പ്പള്ളി പഞ്ചായത്തിലെ ‘എെൻറ മണ്ണ്’ ഗ്രാമീണ കർഷകസംഘം. ‘മണ്ണാണ് ജീവൻ, മണ്ണിനെ മറക്കരു ത്’ സന്ദേശമുയർത്തി 12 കർഷകരാണ് മഹാദേവികാട് കേന്ദ്രമായ കർഷകസംഘത്തിന് പിന്നിൽ. കാർത്തികപ്പള്ളിയുടെ മണ്ണിനെ ജീവസ്സുറ്റതാക്കുക, ജൈവകൃഷി വ്യാപകമാക്കുക, തരിശുഭൂമി കൃഷിയോഗ്യമാക്കുക, ആളുകളെ കൃഷിയിൽ തൽപരരാക്കുക, ജൈവ ഉൽപന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുക എന്നിവയാണ് സംഘം ലക്ഷ്യമിടുന്നത്. വർഷങ്ങളായി തരിശുകിടന്ന പെരുമാറ്റം പള്ളിയിലെ നാലേക്കർ സ്ഥലമാണ് കൃഷിക്കായി പാട്ടത്തിനെടുത്തത്. ഇവിടെ ഒന്നരയേക്കർ പുരയിടത്തിൽ എള്ള് വിതച്ച് തുടങ്ങിയെങ്കിലും കടുത്ത വേനലും അനുയോജ്യമല്ലാത്ത മണ്ണുമായതിനാൽ പ്രതീക്ഷിച്ച വിളവ് കിട്ടിയില്ല.
തുടർന്ന് ഇറക്കിയ പച്ചക്കറികൃഷി നൂറുമേനി കൊയ്യുകയായിരുന്നു. തക്കാളി, വഴുതന, പാവൽ, പടവലം, മുളക്, ചീര, കിഴങ്ങ് വർഗങ്ങൾ തുടങ്ങിയ വിളകൾ കൃഷിചെയ്തു. കെ. ഉദയകുമാറാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ജൈവരീതിയിൽ നടത്തുന്ന കൃഷിയായതിനാൽ ആവശ്യക്കാരും ഏറെയാണ്.
നാട്ടുകാർ തോട്ടത്തിലെത്തി വാങ്ങുന്നത് കൂടാതെ സമീപ പ്രദേശങ്ങളിലെ കൃഷിവകുപ്പിെൻറ എക്കോഷോപ്പുകളിലും പച്ചക്കറി നൽകുന്നു. ‘എെൻറ മണ്ണി’െൻറ ഗ്രോബാഗ് രണ്ടെണ്ണം 25 രൂപക്കും വളം നിറച്ച ഗ്രോബാഗ് ഒന്നിന് 60 രൂപ നിരക്കിലും വിൽപന നടത്തുന്നുണ്ട്. ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയും കർഷകർക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും സംഘം ആവിഷ്കരിച്ചിട്ടുണ്ട്. കാർത്തികപ്പള്ളി കൃഷിഓഫിസർ ആർ. സുനിൽകുമാറിെൻറ സഹപ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയുെണ്ടന്ന് പ്രസിഡൻറ് രാജേന്ദ്ര പ്രസാദ് കുറവുതറ പറഞ്ഞു.