Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമം​ഗ​ലം ഗ​വ. സ്​കൂളിൽ...

മം​ഗ​ലം ഗ​വ. സ്​കൂളിൽ സാമൂഹികവിരു​ദ്ധ ആക്രമണം

text_fields
bookmark_border
മം​ഗ​ലം ഗ​വ. സ്​കൂളിൽ സാമൂഹികവിരു​ദ്ധ ആക്രമണം
cancel

ആ​റാ​ട്ടു​പു​ഴ: മം​ഗ​ലം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജ​ ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സ് മു​റി​ക​ളി​ലെ​യും പ്രി​ൻ​സി​പ്പ​ൽ റൂ​മി​​െൻറ​യും ജ ​ന​ലു​ക​ളാ​ണ്​ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലെ സ്​​റ്റാ​ഫ് റൂ​മി​ലെ ​ൈസ്ല​ഡി​ങ്​ ഡോ​റി​ലെ ഗ്ലാ​സു​ക​ൾ​ക്കും അ​ക്ര​മി​ക​ൾ കേ​ടു​വ​രു​ത്തി. ഗ്ലാ​സ് നീ​ക്കി​യ​ശേ​ഷം മേ​ശ​ക​ൾ തു​റ​ന്ന്​ കു​ട്ടി​ക​ളു​ടെ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി​ത​വ​ണ സ്കൂ​ളി​ലെ പൈ​പ്പു​ക​ൾ, ടോ​യ്​​ല​റ്റു​ക​ൾ, ജ​ന​ലു​ക​ൾ എ​ന്നി​വ ത​ക​ർ​ത്തി​ട്ടു​ണ്ട്. പ​ല​ത​വ​ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ അ​േ​ന്വ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ്കൂ​ൾ ഗ്രൗ​ണ്ടി​നോ​ടു​ചേ​ർ​ന്ന്​ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ക്കും ക​ട​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. രാ​ത്രി​യി​ൽ ഗ്രൗ​ണ്ടി​ലും മ​റ്റും ത​മ്പ​ടി​ക്കു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണ് അ​ക്ര​മം ന​ട​ത്തു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ട്. തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story