കാന നിർമാണം നിലച്ചു: ജനം ദുരിതത്തിൽ 

09:51 AM
06/03/2019
ദേശീയപാതയോരത്ത്​ നിർമാണം പാതിവഴിയിൽ നിലച്ച കാന
അ​രൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​ന നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. ചെ​റി​യ മ​ഴ​യി​ൽ​പോ​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ച​ന്തി​രൂ​ർ അ​ബാ​ദ്​ കോ​ൾ​ഡ്​ സ്​​റ്റോ​റേ​ജി​ന് മു​ന്നി​ലാ​ണ്​ 100 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ കാ​ന നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 11 കെ.​വി ലൈ​ൻ വ​ഹി​ക്കു​ന്ന പോ​സ്​​റ്റി​​െൻറ അ​രി​കി​ലെ കാ​ന​ക്കു​ഴി അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ് ആ​ദ്യ ത​ട​സ്സം. പി​ന്നീ​ട് വ​ട​ക്കോ​ട്ട് കു​ഴി​ച്ചെ​ങ്കി​ലും പ​ണി മു​ന്നോ​ട്ടു​പോ​യി​ല്ല. കാ​ന നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും രൂ​പ​രേ​ഖ മാ​റ്റ​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ടാ​യെ​ന്ന പ​രാ​തി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ന്നും പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. കാ​ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ദേ​ശീ​യ​പാ​ത​യോ​ര​ത്ത്​ കൂ​ട്ടി​യി​ട്ട​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പ്ര​ദേ​ശ​െ​ത്ത ഗു​രു​മ​ന്ദി​ര​ത്തി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കു​മു​ള്ള വ​ഴി​ക​ൾ അ​ട​ഞ്ഞ​താ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.
 
Loading...
COMMENTS