ഭരണിക്കാവ്: ആയിരം കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തീരദേശ മേഖലകള ില് നടക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കായംകുളം ഭരണിക്കാവ് ആ ലിെൻറമുക്ക് വാത്തിക്കുളം റോഡിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 26.77 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍മാത്രം 65 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഗ്രാമീണമേഖലയിലെ റോഡുകളില്‍ നടക്കുന്നത്. കായംകുളം മണ്ഡലത്തില്‍ മൂന്നും മാവേലിക്കരയില്‍ രണ്ടും റോഡുകൾ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. മറ്റുള്ള റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്ത സാമ്പത്തികവര്‍ഷത്തില്‍ കൂടുതല്‍ തുക ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനത്തിനായി ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാറിെൻറ നേതൃത്വത്തില്‍ സമഗ്രമേഖലയിലും വികസനം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രഫ. വി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ദിവാകരന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നികേഷ് തമ്പി, ആര്. ഷൈലജ, എസ്. ജ്യോതികുമാര്‍, എന്‍. അമ്പിളി, ജി. രമേശ്കുമാര്‍, ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയര്‍ പി.കെ. അനില്‍കുമാര്‍, സൂപ്രണ്ടിങ് എൻജിനീയര്‍ എസ്. ഗിരിജ, എക്സിക്യൂട്ടിവ് എൻജിനീയര്‍ എസ്. ശൈലജ, കോശി അലക്സ്, ബാലന്, പ്രസന്നന് എന്നിവര്‍ സംസാരിച്ചു.