Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2017 2:36 PM GMT Updated On
date_range 2017-01-01T20:06:37+05:30ആലപ്പുഴ ഉപജില്ല കലോത്സവം തുടങ്ങി
text_fieldsആര്യാട്: ആലപ്പുഴ ഉപജില്ല സ്കൂള്‍ കലോത്സവത്തിന് ആര്യാട് ഗവ. വി.എച്ച്.എസ്.എസില്‍ തുടക്കമായി. സ്കൂള്‍ പ്രധാനാധ്യാപിക മേരിമ്മ തോമസ് പതാക ഉയര്‍ത്തി. സാംസ്കാരിക ജാഥ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ഫ്ളാഗ്ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി. മനോജ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.എ. സാബു, എസ്.എം.സി ചെയര്‍മാന്‍ പി.വി. വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കിയതിനാല്‍ കലോത്സവ വേദിയില്‍ പ്ളാസ്റ്റിക് പാത്രങ്ങള്‍, ഷീറ്റുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. ചില്ല് ഗ്ളാസുകളും സ്റ്റീല്‍ ഗ്ളാസുകളും പേപ്പര്‍ തോരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ്, കെ.എ. സാബു, പാര്‍വതി സംഗീത്, എ.എ. റസാഖ്, ഡി. സലിംകുമാര്‍, അശ്വിനി അയ്യപ്പന്‍, ജിമ്മി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പി.കെ. ഉമാനാഥന്‍ നന്ദി പറഞ്ഞു. ഏഴ് വേദികളില്‍ 313 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൂന്നിന് വൈകുന്നേരം നാലിന് സമാപന സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
Next Story