മാനസസരസ്സ്​: ബാലസാഹിത്യകാരി സുമംഗലയുടെ ജീവചരിത്രം

18:40 PM
17/07/2019
ബാലസാഹിത്യകാരി സുമംഗലയും എഴുത്തുകാരി ഡോ. വിനിയും

ഏറെ തലമുറകളെ ബാല്യകഥകൾ പറഞ്ഞ്​ ആനന്ദിപ്പിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാനമ്പൂതിരിപ്പാടിൻെറ ജീവചരിത്രം തയ്യാറാകുന്നു. ‘മാനസസരസ്സ്’ എന്ന പേരിലെ ഈ ജീവചരിത്രം തയാറക്കുന്നത്​ കേരളകലാമണ്ഡലത്തിൻറെ ചരിത്രത്തിൽ ആദ്യത്തെ ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കിയ ഡോ.എ.വിനിയാണ്. വെളളിനേഴി ഒളപ്പമണ്ണ മനയുടെയും കുറൂർ ഇല്ലത്തിൻറെയും പഴമകളിലൂടെ തൻറെ ബാല്യ, കൗമാര, യൗവന, വാർധക്യകാലത്തെ കുറിച്ച് വിവരിക്കുന്നുണ്ട്​ ഈ രചനയിൽ. വെള്ളിനേഴിയുടെ കഥകളി പാരമ്പര്യം, ക്വിറ്റ് ഇന്ത്യ പോലുളള ചരിത്ര സമരങ്ങളിൽ മനയിലെ അംഗങ്ങളുടെ പങ്കാളിത്തം, റാവു ബഹദൂർ ഭരണകാലം, തൻറെ വിവാഹകാലം, കലാമണ്ഡലം ചരിത്രം, തുടങ്ങി ചെറിയ അനുജൻ ഒളപ്പമണ്ണ ദാമോദരൻ നമ്പൂതിരിയുടെ വേർപാടിലുണ്ടായ വിഷമം വരെയാണ് രചനയിൽ പ്രതിപാദിക്കുന്നത്.

Loading...
COMMENTS