കെ.എ കൊടുങ്ങല്ലൂർ പുരസ്കാരം: കഥകൾ ക്ഷണിക്കുന്നു

17:23 PM
08/08/2019

കോട്ടയം: മികച്ച ചെറുകഥക്ക് മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ കെ.എ കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരത്തിന് എൻട്രി ക്ഷണിച്ചു. വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും  വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച മികച്ച കഥക്കാണു പുരസ്കാരം. രചനകൾ 2018 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. എഴുത്തുകാർക്കു സ്വന്ത നിലക്കും വായനക്കാർക്കും എൻട്രി അയക്കാം. 

കഥയുടെ മൂന്നു പകർപ്പ് (പ്രസിദ്ധീകരണത്തി​െൻറ തീയതിയും പേരും വ്യക്തമാകുന്ന വിധം), എഴുത്തുകാര​െൻറ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം സെപ്റ്റംബർ ഒന്നിനകം എൻട്രി ലഭിക്കണം. വിലാസം: കെ.പി റജി, കൺവീനർ, കെ.എ കൊടുങ്ങല്ലൂർ പുരസ്കാര സമിതി, C/o മാധ്യമം റിക്രിയേഷൻ ക്ലബ്, മാധ്യമം, ചുങ്കം, കോട്ടയം 686001

Loading...
COMMENTS